അല്ലാഹുവിന് 99 പേരുകളുണ്ട്, ഒരെണ്ണം പോലും അക്രമത്തിനുവേണ്ടി നിലകൊള്ളുന്നതല്ല: മോദി

modiന്യൂഡൽഹി∙ അല്ലാഹുവിന് 99 പേരുകളുണ്ട്. ഒരെണ്ണം പോലും അക്രമത്തിനുവേണ്ടി നിലകൊള്ളുന്നതല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിൽ ലോക സൂഫി ഫോറത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഭീകരത നമ്മളെ വിഭജിക്കുകയും തകർക്കുകയും ചെയ്യുന്നു. ഭീകരവാദവും, വിഘടനവാദവും നമ്മുടെ കാലത്തെ ഏറ്റവും അധികം നശിപ്പിക്കുന്ന സമയത്ത് സൂഫിസത്തിന്റെ സന്ദേശത്തിന് ആഗോള പ്രസക്തിയുണ്ടെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു. സമാധാനത്തിന്റെയും സഹവർത്തിത്വത്തിന്റെയും സഹാനുഭൂതിയുടെയും സമത്വത്തിന്റെയും ശബ്ദമാണ് സൂഫിസം – സാർവത്രികമായ സാഹോദര്യത്വം, പ്രധാനമന്ത്രി പറഞ്ഞു.

ആത്മീയ നേതാക്കൾ, പണ്ഡിതർ, അധ്യാപകർ തുടങ്ങി 200ൽ അധികം പേരാണ് നാല് ദിന പരിപാടിയിൽ പങ്കെടുക്കുന്നത്. ഇന്ത്യയിലെ സൂഫി ദർഗകളുടെ പരമോന്നത സമിതിയായ ഓൾ ഇന്ത്യ ഉലമ മാഷൈഖ് ബോർഡാണ് പരിപാടിയുടെ സംഘാടകർ.

KCN

more recommended stories