![](http://kasaragodchannel.com/wp-content/uploads/2016/03/city-bag-311.png)
![](http://kasaragodchannel.com/wp-content/uploads/2016/03/city-bag-311.png)
![](http://kasaragodchannel.com/kcnad/homead2_728x90.gif)
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ പ്രതിഷേധ മാര്‍ച്ചിനിടെ കുതിരയുടെ കാല് തല്ലിയൊടിച്ച സംഭവത്തില്‍ ബി.ജെ.പി എം.എല്‍.എയെ പൊലീസ് അറസ്റ്റ് ചെയ്തു. എം.എല്‍.എ ഗണേഷ് ജോഷിയെയാണ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. ജോഷിക്കെതിരെ കേസെടുത്തിരുന്നുവെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല. സംഭവത്തില്‍ ബി.ജെ.പി പ്രവര്ത്തകന് പ്രദീപ് ബോറ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു.
കുതിരയുടെ ആരോഗ്യനില ദിവസംതോറും മോശമായി വരികയാണെന്ന് പൊലീസ് മേധാവി മാധ്യമങ്ങളെ അറിയിച്ചു. കാലില്‍ ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. കാല് മുറിച്ച് മാറ്റേണ്ടിവരില്ലെങ്കിലും പൂര്‍വസ്ഥിതിയിലാകില്ലെന്ന് വെറ്റിനറി ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. 10 ഡോക്ടര്‍മാരുടെ നേതൃത്തില്‍ അഞ്ച് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയെ തുടര്‍ന്നാണ് കുതിര സുഖംപ്രാപിച്ചത്. പൊലീസ് കേന്ദ്രത്തില്‍ തന്നെ ശുശ്രൂഷിക്കുന്ന കുതിരയെ പരിപാലിക്കാന്‍ വന്‍സംഘം തന്നെയുണ്ട്. കുതിരക്ക്? മികച്ച ചികിത്സ ഉറപ്പുവരുത്തുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് പറഞ്ഞു.
മാര്‍ച്ച് 14ന് മുഖ്യമന്ത്രി ഹരീഷ് റാവത്തിനെതിരെ നടന്ന പ്രതിഷേധ പ്രകടനത്തിനിടെയാണ് ഉത്തരാഖണ്ഡ് കുതിരപ്പൊലീസിലെ ശക്തിമാന് എന്ന കുതിരയുടെ ഇടത് പിന്കാല് ബി.ജെ.പി പ്രവര്‍ത്തകര്‍ അടിച്ചൊടിച്ചത്. മസൂറിയില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ ആയ ഗണേഷ് ജോഷിയുടെ നേതൃത്വത്തിലാണ് പ്രകടനം നടന്നത്. നിയമസഭ മന്ദിരത്തിന് സമീപത്തുവെച്ചാണ് കുതിരയെ പ്രതിഷേധക്കാര്‍ ആക്രമിച്ചത്.
![](http://kasaragodchannel.com/kcnad/homead2_728x90.gif)
more recommended stories
എരിയാല്‍ വാര്‍ഡ് കോട്ടവളപ്പ് പ്രിയ പ്രസ് പരിസരത്ത് സ്ഥാപിച്ച നാലാം ഘട്ട മിനിമാസ്റ്റ് ലൈറ്റ് ഉത്സവാന്തരീക്ഷത്തില്‍ നാടിന് സമര്‍പ്പിച്ചു
മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്.
സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, അഞ്ചിടത്ത് യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത..
സി.യു.കെ. പ്രൊഫസര്‍ക്ക് ഫുള്‍ബ്രൈറ്റ് നെഹ്റു ഇന്റര്‍നാഷണല്‍ എജ്യൂക്കേഷന്‍ അഡ്മിനിസ്ട്രേറ്റഴ്സ് സെമിനാര്‍ അവാര്‍ഡ്
പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാലാ പ്രൊഫസര്‍ക്ക്.
നീലേശ്വരം വാദ്യകലാ ഗ്രാമത്തിന്റെ പഞ്ചവാദ്യസപര്യയുടെ മുപ്പതാം വാര്‍ഷിക ആഘോഷം; ഗുരുനാഥന് ചെറുതാഴം ദാമോദരമാരാര്ക്ക് സുവര്‍ണ്ണ ഹാരം സമര്‍പ്പിച്ചു
നീലേശ്വരം വാദ്യകലാഗ്രാമത്തിന്റെ പഞ്ചവാദ്യസപര്യയുടെ മുപ്പതാം വാര്‍ഷികാഘോഷ.
Leave a Comment