യാത്രക്കാരെ ശല്ല്യപ്പെടുത്തിയ 60 വാഹനങ്ങള്‍ക്കെതിരെ കേസ്സെടുത്തു

kallനിര്‍മ്മാണ വസ്തുക്കളായ കല്ല്, മണല്‍, ജല്ലി, ബേബി ജല്ലി, മണ്ണ് പൊടി തുടങ്ങിയ വസ്തുക്കള്‍ ശരിയായ രീതിയില്‍ കവര്‍ ചെയ്യാതേയും കാല്‍നടയാത്രക്കാരടക്കമുളള റോഡുപയോക്താക്കളുടെ ദേഹത്തും കണ്ണിലും ഇവ വീഴുന്ന രീതിയില്‍ ചരക്കു വാഹനമോടിച്ച ഡ്രൈവര്‍മാരുടെ പേരില്‍ കേസ്സെടുത്തു. 75,000 രൂപ പിഴ ഈടാക്കി, മൊബൈല്‍ എന്‍ഫോഴ്‌സ്‌മെന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ കെ രാജീവന്റെ നേതൃത്വത്തിലാണ് നടപടി. എ എം വി ഐ മാരായ വി രമേശന്‍, സൂരജ് മൂര്‍ക്കോത്ത്, ഡ്രൈവര്‍ സജിമോന്‍ എന്നിവരും പങ്കെടുത്തു.
ടൂവീലര്‍ ഉപയോഗിക്കുന്നവര്‍ നിര്‍ബന്ധമായും ഫേസ് ഷീല്‍ഡ് ഉളള ഹെല്‍മറ്റ് ധരിക്കുകയും ചിന്‍സ്ട്രാപ് ബന്ധിക്കുകയും വേണമെന്ന് ആര്‍ ടി ഒ സാദിഖ് അലി അറിയിച്ചു. ആദ്യ ഘട്ടമായി പിഴ അടപ്പിച്ച് കേസ് തീര്‍പ്പാക്കും. ഇത്തരം നിയമലംഘനം തുടര്‍ന്നാല്‍ ഡ്രൈവര്‍മാരെ അയോഗ്യരാക്കുമെന്ന് ആര്‍ ടി ഒ അറിയിച്ചു.

 

KCN

more recommended stories