സാധാരണക്കാരന് ഇരുട്ടടി; നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് കേന്ദ്രം വെട്ടിക്കുറച്ചു

palishaന്യൂഡൽഹി ∙ സാധാരണക്കാരുടെ നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകൾ കുത്തനെ വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ നടപടി. പിപിഎഫ്, കിസാൻ വികാസ് പത്ര, പോസ്റ്റ് ഒാഫിസ് നിക്ഷേപത്തിനുള്ള പലിശ, സുകന്യ സമൃദ്ധി യോജന, മുതിർന്ന പൗരൻമാരുടെ നിക്ഷേപം തുടങ്ങിയവയുടെ പലിശ നിരക്കാണ് കേന്ദ്രം വെട്ടിക്കുറച്ചത്.
പിപിഎഫ് പലിശനിരക്ക് 8.7 ൽ നിന്ന് 8.1 ശതമാനമായും കിസാൻ വികാസ് പത്ര പലിശ 8.7 ൽ നിന്ന് 7.8 ശതമാനമായുമാണ് കുറച്ചത്. പോസ്റ്റ് ഒാഫിസ് നിക്ഷേപത്തിനുള്ള പലിശ 8.5 ൽ നിന്ന് 7.9 ശതമാനമാക്കിയും കുറച്ചു.

പെൺകുട്ടികൾക്കുള്ള പദ്ധതിയായ സുകന്യ സമൃദ്ധി യോജനയുടെ പലിശ നിരക്ക് 9.2 ൽ നിന്ന് 8.6 ആക്കിയാണ് കുറച്ചിരിക്കുന്നത്. മുതിർന്ന പൗരൻമാരുടെ നിക്ഷേപത്തിന്റേത് 9.3 ൽ നിന്ന് 8.6 ആക്കി. കോടിക്കണക്കിന് വരുന്ന സാധാരണക്കാരുടെ നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകൾ വെട്ടിക്കുറച്ച നടപടി വരും ദിവസങ്ങളിൽ രാജ്യത്ത് വൻ പ്രതിഷേധത്തിന് ഇടയാക്കുമെന്ന് ഉറപ്പാണ്.

ബജറ്റിൽ പിഫ് തുകയുടെ 60 ശതമാനത്തിന് നികുതി ഏർപ്പെടുത്താനുള്ള കേന്ദ്ര നീക്കം വൻ പ്രതിഷേധത്തെ തുടർന്നാണ് സർക്കാർ പിൻവലിച്ചത്. ഇതിനു പിന്നാലെയാണ് നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകൾ കുത്തനെ വെട്ടിക്കുറച്ചത്.

KCN

more recommended stories