ദേലംപാടിയില്‍ 15 കുപ്പി വിദേശ മദ്യവുമായി യുവതി പിടിയില്‍

delampadiമുള്ളേരിയ : ബാഗിലാക്കി കൊണ്ടുപോവുകയായിരുന്ന 15 കുപ്പി വിദേശ മദ്യവുമായി യുവതി പിടിയില്‍. ദേലംപാടി വാള്‍പാളയിലെ ഭുവനേശ്വരി(32)യാണ് അറസ്റ്റിലായത്. തിങ്കളാഴ്ത വൈകിട്ട് ദേലംപാടി സര്‍വ്വീസ് കോഓപ്പറേറ്റീവ് ബാങ്കിന് സമീപം വെച്ചാണ് ഭുവനേശ്വരിയെ ബദിയടുക്ക എക്‌സൈസ് റൈഞ്ച് ഇന്‍സ്‌പെക്ടര്‍ ബി. കൃഷ്ണ കുമാര്‍ അറസ്റ്റ് ചെയ്തത്. ബസ് ഇറങ്ങി നടന്നു പോവുകയായിരുന്ന ഭുവനേശ്വരിയുടെ കൈവശമുണ്ടായിരുന്ന ബാഗ് പരിശോധിച്ചപ്പോഴാണ് 150 മില്ലിയുടെ 15 കുപ്പി കര്‍ണ്ണാടക നിര്‍മ്മിത വിദേശ മദ്യം കണ്ടെത്തിയത്.

KCN

more recommended stories