റസിഡന്‍സ് അസോസിയേഷന്‍ ജില്ലാപ്രവര്‍ത്തക ശില്പശാല ശനിയാഴ്ച

rajadhaniകാസര്‍ക്കോട് ജില്ലയിലെ റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍ക്കും അസോസിയേഷന്‍ രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്ന പ്രദേശങ്ങളില്‍ നിന്നുള്ള സൗഹാര്‍ദ്ദ പ്രതിനിധികള്‍ക്കുമായി ഫെഡറെഷന്‍ ഓഫ്‌റസിഡന്‍സ് അസോസിയേഷന്‍ (ഫ്രാക്).കാസര്‍ക്കോട് നഗരസഭയുടെ സഹകരണത്തോടെ മാര്‍ച്ച് 2 6 ന് ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു.

രാവിലെ 1 0.3 0 ന് നഗരസഭാ കോണ്ഫറന്‍സ് ഹോളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്എ.ജി.സി.ബഷീര്‍ ഉദ്ഘാടനം ചെയ്യും.കാസര്‍ക്കോട് നഗരസഭാ ചെയര്‍ പേഴ്‌സന്‍ബീഫാത്തിമ ഇബ്രാഹിം ,കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി.രമേശന്‍ ,കാസര്‍ക്കോട് നഗരസഭാകൌണ്‍സിലര്‍ പി.രമേശന്‍ എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസെടുക്കും.
വൈകിട്ട് 4 .3 0 ന് നടക്കുന്ന സമാപനസമ്മേളനത്തില്‍ ഫ്രാക്ക് ഹൌസ്മാഗസിന്‍ ‘സ്പാര്‍ക്ക് ഓഫ് ഫ്രാക്ക്’ നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രൊഫ.കെ.പി.ജയരാജന്‍ പ്രകാശനം ചെയ്യും.ഭാവി പ്രവര്‍ത്തന രൂപരേഖയും സമാപനസമ്മേളനത്തില്‍ അവതരിപ്പിക്കും.റസിഡന്‍സ് അസോസിയേഷനുകള്‍ രൂപീകരിക്കുവാന്‍ താല്പര്യമുള്ളവര്‍ ഈ ശില്‍പ്പശാല പ്രയോജനപ്പെടുത്തണമെന്ന് ഫ്രാക്ക് ജനറല്‍സെക്രട്ടറി ജി.ബി. വത്സന്‍ അഭ്യര്‍ത്ഥിച്ചു.
ഫോണ്‍ 9447323555

KCN

more recommended stories