ആലൂര്‍ ജുമാ മസ്ജിദ് കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍

G-tech 2കാസര്‍കോട്: ആലൂര്‍ ഹൈദ്രോസ് ജുമാ മസ്ജിദ് കമ്മിറ്റിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം മാര്‍ച്ച് 25 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ആലൂര്‍ ഹിദായത്തുല്‍ ഇസ്ലാം മദ്രസാ ഹാളില്‍ വെച്ച് നടന്നു
പ്രസിഡണ്ട് അബൂബക്കര്‍ തായത്ത് അദ്ധ്യക്ഷത വഹിച്ചു സെക്രട്ടറി മുഹമ്മദ് കുഞ്ഞി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിച്ചു തുടര്‍ന്ന് പുതിയ കമ്മിറ്റിയെ തെരെഞ്ഞെടുത്തു
പുതിയ ഭാരവാഹികളായി എ.ടി അബൂബക്കര്‍ (പ്രസിഡണ്ട്), മുഹമ്മദ് കുഞ്ഞി എ ( ജനറല്‍സെക്രട്ടറി), ടി.എ അബ്ദുള്‍ ഖാദര്‍ (ട്രഷറര്‍), ബഷീര്‍ കടവില്‍, അബ്ദുള്ള അപ്പോളോ (വൈസ് പ്രസിഡണ്ടുമാര്‍), അബ്ദുള്‍ ഖാദര്‍ മീത്തല്‍, അസീസ് എം.എ (ജോയിന്റ് സെക്രട്ടറിമാര്‍). എന്നിവരെ തിരഞ്ഞെടുത്തു.

 

KCN

more recommended stories