ബംഗ്ലദേശിനെ 75 റൺസിന് തകർത്തു; കിവീസിന് 4-0 ജയം

banglaകൊൽക്കത്ത∙ ട്വന്റി20 ലോകകപ്പ് ക്രിക്കറ്റിൽ ബംഗ്ലദേശിനെതിരെ ന്യൂസീലൻഡ‍ിന് തകർപ്പൻ ജയം. ലോകകപ്പ‍ിൽ ന്യൂസീലൻഡിന്റെ തുടർച്ചയായ നാലാം ജയമാണ്. ഗ്രൂപ്പിലെ എല്ലാ മൽസരങ്ങളും ജയിച്ച് ഒന്നാമൻമാരായി കിവീസ് സെമിയിൽ പ്രവേശിച്ചു. സൂപ്പർ ടെന്നിലെ അവസാന മൽസരത്തിൽ ബംഗ്ലദേശിനെ 75 റൺസിനാണ് കിവീസ് തറപ്പറ്റിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ന്യൂസീലൻഡ് എട്ടു വിക്കറ്റ് നഷ്ടത്തിൽ 145 റൺസെടുത്തു. മറുപടി ബാറ്റിങ് തുടങ്ങിയ ബംഗ്ലദേശിന് കിവീസ് ബോളർമാർക്കു മുന്നിൽ പിടിച്ചു നിൽക്കാനായില്ല. മൂന്നു പേർ മാത്രമേ രണ്ടക്കം കടന്നുള്ളൂ. 15.4 ഓവറിൽ 70 റൺസിന് ബംഗ്ലദേശ് പുറത്തായി. ന്യൂസീലൻഡ‍ിനു വേണ്ടി ഗ്രാൻഡ് എലിയട്ടും ഇഷ് സോധിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

KCN

more recommended stories