യുവതി തെറിച്ചു വീണു- ബൈക്ക് നിര്‍ത്താതെ പോയി

കാസര്‍കോട്‌: newsiconയുവതി ബൈക്കില്‍ നിന്നും തെറിച്ചു വീണു, ബൈക്ക് നിര്‍ത്താതെ പോയത് ദുരൂഹതയുണര്‍ത്തുന്നു. കുഞ്ചത്തൂരിലാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ യുവതി ഇപ്പോള്‍ മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാത്രിയിലാണ് ദുരൂഹതയുണര്‍ത്തുന്ന നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. തലപ്പാടി ഭാഗത്തുനിന്നും കുമ്പളയിലേക്ക് ചീറിപാഞ്ഞുപോകുകയായിരുന്ന ബൈക്കില്‍ നിന്നും യുവതി തെറിച്ചു വീണു. നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍  ചോരയില്‍ കുളിച്ചു കിടക്കുന്ന യുവതിയെയാണ് കണ്ടത്. വിവരങ്ങള്‍ അന്വേഷിച്ചപ്പോള്‍ ബഡാജെ സ്വദേശിനിയാണെന്നും ലീലാവതി എന്നാണ് പേരെന്നും യുവതി പറഞ്ഞു. നാട്ടുകാര്‍ ഉടന്‍ തന്നെ യുവതിയെ മഞ്ചേശ്വരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ നില ഗുരുതരമായതിനാല്‍ ഇപ്പോള്‍ മംഗലാപുരത്തേ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തില്‍ മഞ്ചേശ്വരം പോലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും ദുരൂഹത നീക്കുവാന്‍ ഇനിയും സാധിച്ചിട്ടില്ല. ബൈക്കില്‍ ഉണ്ടായിരുന്നത് ആരാണെന്ന കാര്യം പോലീസ് വിശദമായി അന്വേഷിക്കുന്നുവെങ്കിലും യുവതിക്ക്  ബോധം വന്നാല്‍ മാത്രമെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുകയുള്ളുവെന്ന് പോലീസ് പറഞ്ഞു. തലപ്പാടിയിലെ ഐസ്‌ക്രീം ഫാക്ടറിയിലെ ജീവനക്കാരിയാണ് ലീലാവതി.

KCN

more recommended stories