ജെ.എസ്സ്.എസ്സ് ഒറ്റയ്ക്ക് മത്സരിക്കും

G-tech 2ഇടതുമുന്നണി സീറ്റ് നല്‍കാത്തതിനെതുടര്‍ന്ന് പെരുവഴിയിലായ കെ.ആര്‍ ഗൗരിയമ്മയുടെ ജെ.എസ്സ്.എസ് ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചു. ആറോളം സീറ്റുകളില്‍ മത്സരിക്കാനാണ് പാര്‍ട്ടി ആലോചിക്കുന്നത്. അരൂര്‍, ചേര്‍ത്തല, കായംകുളം, അമ്പലപ്പുഴ, മാവേലിക്കര എന്നിവിടങ്ങളില്‍ മത്സരിക്കാനാണ് ഇപ്പോള്‍ തീരുമാനം അതേ സമയം ഗൗരിയമ്മ മത്സരിക്കാനില്ല. സി.പി.എമ്മില്‍ ചേരാനിരുന്ന ഗൗരിയമ്മയെ ചിലര്‍ പിന്തിരിപ്പച്ചതോടെയാണ് ജെ.എസ്.എസ് മുന്നണിയിലെ ഘടക കക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ ജെ.എസ്.എസിനെ പരിഗണിക്കാന്‍ എല്‍.ഡി.എഫ് തയ്യാറായതുമില്ല.

KCN

more recommended stories