കോണ്‍ഗ്രസ് സാധ്യത ലിസ്റ്റ് പുറത്തുവിട്ടു ഉദുമയില്‍ സുധാകരന്‍ തന്നെ

mafeesaതര്‍ക്കങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ നാല്പത് മണ്ഡങ്ങളിലെ സാധ്യത പട്ടികയാണ് പുറത്തുവിട്ടത്. 17 മണ്ഡലങ്ങളിള്‍ ഇപ്പോഴും തര്‍ക്കം തുടരുകയാണ്.

ഉദുമയില്‍ സുധാകരന്റെ പേര് മാത്രം ബാക്കിയായതോടെ ആഴ്ചകള്‍ നീണ്ട അനിശ്ചിത്വത്തിനാണ് അവസാനമാകുന്നത്.
ഉദുമയില്‍ സുധാകരന്‍ സ്ഥാനാര്‍ത്ഥിയാവുന്നതിനെതിരെ ജില്ലയുടെ ചുമതലയുള്ള കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.രാമകൃഷ്ണന്‍ പരസ്യമായി രംഗത്തുവന്നിരുന്നു. സുധാകരന്‍ സ്വയം സ്ഥാനാര്‍ത്ഥിത്വം ചമയുകയാണെന്നായിരുന്നു രാമകൃഷ്ണന്റെ ആരോപണം. രാമകൃഷ്ണന്‍ രംഗത്ത് വന്നതോടെ ഞാന്‍ സ്ഥാനാര്‍ത്ഥിയാവുന്നില്ലെന്ന് പറഞ്ഞ് സുധാകരന്‍ കണ്ണൂരിലേക്ക് തിരിച്ചുപോയി. ഇതോടെ സുധാകരനെ അനുകൂലിക്കന്നവര്‍ രാമകൃഷ്ണനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. നാല് ആളുടെ പിന്തുണപോലുമില്ലാത്ത രാമകൃഷ്ണനെ കാസര്‍കോട്ട് കാല് കുത്താന്‍ അനുവദിക്കില്ലെന്ന പ്രസ്താവനയുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തുകയും ചെയ്തു. ഇതോടെ രംഗം കൂടുതല്‍ വഷളായി. സുധാകരന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തതോടെ സ്ഥാനാര്‍ത്ഥിത്വം അനിശ്ചിതത്വത്തിലേക്ക് നീണ്ടു. ഡിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ, കെ.പി.സി.സി സെക്രട്ടറി കെ.നീലകണ്ഠന്‍ എന്നിവരുടെ പേരും സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് ഉയര്‍ന്നുവന്നു.
ഒടുവില്‍ ആകാംക്ഷകള്‍ക്കും ചര്‍ച്ചകള്‍ക്കും അറുതിവരുത്തികൊണ്ടാണ് കെ.സുധാകരന്റെ പേര് കെ.പി.സി.സി പുറത്തുവിട്ടത്.
സി.പി.എമ്മിന്റെ ഉരുക്കുകോട്ടയായ ഉദുമയില്‍ ഇത്തവണ അട്ടിമറി സൃഷ്ടിക്കാന്‍ കഴിയുമെന്ന കണക്കുകൂട്ടലാണ് സുധാകരനെപോലെ പ്രമുഖനായ ഒരു നേതാവിനെ കളത്തിലിറക്കാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചത്. ഇക്കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ ഉദുമ മണ്ഡലത്തില്‍ യു.ഡി.എഫ് നേരിയ ലീഡ് നേടിയിരുന്നു. ഈ ആത്മവിശ്വാസമാണ് സുധാകരന് യു.ഡി.എഫിനും കരുത്ത് പകരുന്നത്.

 

 

KCN

more recommended stories