ഇവര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍

kunjiramanഉദുമയുടെ ജനകീയ എംഎല്‍എ
ഉദുമ ചുരുങ്ങിയ കാലംകൊണ്ട് ഉദുമ മണ്ഡലത്തിലെ എല്ലാവിഭാഗം ജനങ്ങളുടെയും അംഗീകാരം നേടിയ എംഎല്‍എ കെ കുഞ്ഞിരാമന്‍ വീണ്ടും ജനവിധി തേടുമ്പോള്‍ അത് വോട്ടര്‍മാര്‍ മുമ്പേ ഉറപ്പിച്ചതാണ്. തെരഞ്ഞെടുപ്പിന് വളരെ മുമ്പേ ജനങ്ങള്‍ മനസിലുറപ്പിച്ചതാണ് ഈ തെരഞ്ഞെടുപ്പിലും കെ കുഞ്ഞിരാമന്‍തന്നെ മത്സരിക്കുമെന്ന്. മണ്ഡലത്തിന്റെ മുക്കിലും മൂലയിലും സുപരിചിതനായ എംഎല്‍എ കഴിഞ്ഞ അഞ്ചു വര്‍ഷം പ്രതിപക്ഷത്തായിരുന്നിട്ടും മണ്ഡലത്തിന്റെ വികസനത്തിനായി നല്‍കിയ നേതൃത്വമാണ് ജനങ്ങള്‍ ഇങ്ങനെ ചിന്തിക്കാന്‍ കാരണം. എതിരാളികള്‍ക്കുപോലും എതിരഭിപ്രായമില്ലാത്ത ജനകീയ എംഎല്‍എയാണ് 67 കാരനായ കെ കുഞ്ഞിരാമന്‍.
അഞ്ചു വര്‍ഷത്തിനുള്ളില്‍ 500 കോടിയോളം രൂപയുടെ വികസന പ്രവര്‍ത്തനമാണ് ഉദുമയിലേക്ക് എംഎല്‍എയുടെ ശ്രമഫലമായി എത്തിച്ചത്. ഗവ. കോളേജ് ഉള്‍പ്പടെ ഇതിലുള്‍പ്പെടും. ജില്ലയിലെ കര്‍ഷകരുടെ നേതാവായ കുഞ്ഞിരാമന്‍ എ കെ ജി നയിച്ച ഭൂ സമരത്തിലുള്‍പ്പടെ പങ്കാളിയാണ്. പള്ളിക്കര പഞ്ചായത്തിലെ ആലക്കോട് താമസം. സിപിഐ എം ആലക്കോട് ബ്രാഞ്ച് സെക്രട്ടറി, പള്ളിക്കര ലോക്കല്‍ കമ്മിറ്റിയംഗം, കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയംഗം, അവിഭക്ത ഉദുമ ഏരിയാ സെക്രട്ടറി, ഉദുമ ഏരിയാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1965-ല്‍ കമ്യൂണിസ്റ്റ് പാര്‍ടി നിരോധിച്ചപ്പോള്‍ ചൈനാ ചാരനെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത് 45 ദിവസം ജയിലിലടച്ചു. 1969ല്‍ കാഞ്ഞങ്ങാട് നടന്ന ട്രാന്‍സ്‌പോര്‍ട്ട് സമരത്തില്‍ പങ്കെടുത്തതിന് പൊലീസ് ക്രൂരമായി മര്‍ദിച്ച് ജയിലിലടച്ചു. 1970 ല്‍ കാസര്‍കോട് ആര്‍ഡിഒ ഓഫീസിലേക്ക് നടന്ന കര്‍ഷക സമരത്തില്‍ പങ്കെടുത്തതിന് കേസെടുത്ത് ശിക്ഷിച്ചു. ഒരു മാസം ജയിലില്‍ കഴിഞ്ഞു. പനയാല്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി 25 വര്‍ഷം പ്രവര്‍ത്തിച്ചു. കേരഫെഡ് എക്‌സിക്യൂട്ടീവ് അംഗം, ബേക്കല്‍ ടൂറിസം കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
മികച്ച കര്‍ഷകനും പൂരക്കളി കലാകാരനുമാണ്. നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പരേതരായ എ ചന്തു മണിയാണിയുടെയും കെ കുഞ്ഞമ്മയുടെയും മകനാണ്. പി പത്മിനിയാണ് ഭാര്യ. മൂന്നു മക്കളുണ്ട്. പി വി മധുസൂദനന്‍ (ദുബായ്), കലാവതി (അധ്യാപിക, വരക്കാട് വിഎച്ച്എസ്എസ്), പത്മരാജന്‍.

കരുത്തുറ്റ നേതൃത്വം
കാഞ്ഞങ്ങാട് കാഞ്ഞങ്ങാടിന്റെ വികസന പന്ഥാവില്‍ കരുത്തുറ്റ നേതൃത്വമായ ഇ ചന്ദ്രശേഖരന്‍ വീണ്ടും ജനവിധി തേടുമ്പോള്‍ ജനങ്ങളുടെയാകെ പിന്തുണയും ഒപ്പം ഉണ്ട്. സിപിഐ സംസ്ഥാന ട്രഷറര്‍ കൂടിയായ ഇ ചന്ദ്രശേഖരന്‍ കഴിഞ്ഞ അഞ്ചു വര്‍ഷം കാഞ്ഞങ്ങാടിന്റെ എംഎല്‍എ എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. കന്നിക്കാരനെന്ന കുറവില്ലാതെ പതിറ്റാണ്ടുകള്‍ നീണ്ട രാഷ്ട്രീയ ജീവിതാനുഭവത്തിലൂടെ മണ്ഡലത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ നിരന്തരം ശ്രമിച്ചാണ് ജനങ്ങളുടെ അംഗീകാരവും സ്‌നേഹവും പിടിച്ച്പറ്റിയത്.
പെരുമ്പളയിലെ പരേതരായ പി കുഞ്ഞിരാമന്‍ നായരുടെയും ഇ പാര്‍വ്വതിയമ്മയുടെയും മകനാണീ അറുപത്തയാറുകാരന്‍.1969 ല്‍ എഐവൈഎഫിലൂടെയാണ് സംഘടനാ പ്രവര്‍ത്തനായത്. തുടര്‍ന്ന് എഐവൈഎഫിന്റെ കാസര്‍കോട് താലൂക്ക് സെക്രട്ടറി, 1975 മുതല്‍ അവിഭക്ത കണ്ണൂര്‍ ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ഇതിനിടെ കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ കാസര്‍കോട് താലൂക്ക് കമ്മിറ്റിയംഗം, അവിഭക്ത കണ്ണൂര്‍ ജില്ലാകമ്മിറ്റിയംഗം, കണ്ണൂര്‍ ജില്ലാ സെക്രട്ടറിയറ്റംഗം, സംസ്ഥാന കൗണ്‍സില്‍ അംഗം. 1979-85 വരെ ചെമ്മനാട് ഗ്രാമ പഞ്ചായത്തംഗവുമായി. 1984ല്‍ കാസര്‍കോട് ജില്ല രുപീകരിച്ചപ്പോള്‍, ഡോ. സുബ്ബറാവു ജില്ലാ സെക്രട്ടറിയായിരിക്കെ അസിസ്റ്റന്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 1987 മുതല്‍ ജില്ലാ സെക്രട്ടറിയായി. 1998 ല്‍ സംസ്ഥാന എക്‌സിക്യൂട്ടീവിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2005 മുതല്‍ സിപിഐ സംസ്ഥാന സെക്രട്ടറിയറ്റംഗമായി പ്രവര്‍ത്തിച്ചുവരുന്നു.
ഗ്രാമവികസന ബോര്‍ഡംഗം, കേരള അഗ്രൊ മെഷനറീസ് കോര്‍പറേഷന്‍ (കാംകോ) ഡയറക്ടര്‍, കെഎസ്ആര്‍ടിസി സ്റ്റേജ് പുനര്‍നിര്‍ണയ കമ്മിറ്റിയംഗം എന്നീ പദവികള്‍ വഹിച്ചിരുന്നു. നിലവില്‍ സിപിഐ നിയമസഭാ കക്ഷി ഉപനേതാവ്, നിയമസഭാ ഒദ്യോഗിക ഭാഷ സമിതിയംഗം, നിയമസഭാപെറ്റീഷന്‍ കമ്മറ്റിയംഗം, നിയമസഭാ സബ്ബ്ജക്ട്കമ്മറ്റി (ആര്‍) അംഗം, സംസ്ഥാന ലാന്‍ഡ് റിഫോംസ് റിവ്യൂ കമ്മറ്റിയംഗം, ബിഎസ് എന്‍ എല്‍ കണ്ണൂര്‍ എസ് എസ് എ അഡൈ്വസറി കമ്മിറ്റിയംഗം എന്നീനിലകളില്‍ പ്രവര്‍ത്തിക്കുന്നു.
സ്വാതന്ത്ര്യസമര സേനാനിയും കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ പെരുമ്പളയിലെ ആദ്യകാല സെക്രട്ടറിയുമായ ഇ കെ നായരുടെ സഹോദരി പുത്രനാണ്. സാവിത്രിയാണ് ഭാര്യ. ഏക മകള്‍ നീലിചന്ദ്രന്‍.

കാസര്‍കോടിന്റെ സ്വന്തം ‘ചെ’
തൃക്കരിപ്പൂര്‍ വിദ്യാര്‍ഥി-യുവജന പ്രസ്ഥാനത്തിലൂടെ തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ നേതൃസ്ഥാനത്തെത്തിയ എം രാജഗോപാലന്‍ സ്ഥാനാര്‍ഥിയാണന്നെറിഞ്ഞതോടെ തൃക്കരിപ്പൂര്‍മണ്ഡലമാകെ ആവേശത്തിലാണ്. കളങ്കരഹിത രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ ജനങ്ങളുടെയാകെ അംഗീകാരം നേടിയ നേതാവാണ് രാജഗോപാലന്‍. തലയില്‍ തൊപ്പിയും താടിയുമായി ബൊളീവിയന്‍ വിപ്ലവ നായകന്‍ ചെഗുവരയെ അനുസ്മരിപ്പിക്കുന്ന രാജഗോപാലന് പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല. കയ്യൂരിന്റെ പോരാട്ട വീര്യത്തിന്റെ നേരവകാശിയാണീ അമ്പത്തഞ്ചുകാരന്‍.
സിപിഐ എം കാസര്‍കോട് ജില്ലാസെക്രട്ടറിയറ്റംഗവും സിഐടിയു ജില്ലാ സെക്രട്ടറിയുമാണീ കയ്യൂര്‍ സ്വദേശി. ബിരുദ പഠനം പൂര്‍ത്തിയാക്കി. ദേശാഭിമാനി ബാലസംഘം കയ്യൂര്‍ സെന്‍ട്രല്‍ യൂണിറ്റ് സെക്രട്ടറിയായി പൊതുരംഗത്ത് പ്രവര്‍ത്തനം തുടങ്ങി. ബാലസംഘം കയ്യൂര്‍ വില്ലേജ് സെക്രട്ടറി, ഹൊസ്ദുര്‍ഗ് ഏരിയാസെക്രട്ടറി, അവിഭക്ത കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി, ഹൊസ്ദുര്‍ഗ് ഏരിയാ പ്രസിഡന്റ്, അവിഭക്ത കണ്ണൂര്‍ ജില്ലാ ജോയിന്റ് സെക്രട്ടറി, കാസര്‍കോട് ജില്ലാ കമ്മിറ്റി നിലവില്‍ വന്നപ്പോള്‍ പ്രഥമ സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി, കേന്ദ്ര കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കോഴിക്കോട് സര്‍വകലാശാല യൂണിയന്‍ ജനറല്‍ സെക്രട്ടറി, സെനറ്റംഗം, അക്കാദമിക് കൗണ്‍സില്‍ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. കയ്യൂര്‍ ഗവ. എല്‍പി സ്‌കൂള്‍, കയ്യൂര്‍ ഗവ. ഹൈസ്‌കൂള്‍, പയ്യന്നൂര്‍ കോളേജ്, എളേരിത്തട്ട് ഗവ. കോളേജ്, കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് എന്നിവിടങ്ങളില്‍ പഠനം.
യുവജന രംഗത്ത് കെഎസ്‌വൈഎഫ് ഹൊസ്ദുര്‍ഗ് ബ്ലോക്ക് കമ്മിറ്റിയംഗം, ഡിവൈഎഫ്‌ഐ കാസര്‍കോട് ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍(സിഐടിയു) ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 2000-05 വര്‍ഷം കയ്യൂര്‍ ചീമേനി പഞ്ചായത്ത് പ്രസിഡന്റായിരുന്നു. 2006-11- ല്‍ കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ ഡയറക്ടറായിരുന്നു. വിവിധ വര്‍ഷങ്ങളായി റെയില്‍വേ യൂസേഴ്‌സ് കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി പാലക്കാട് ഡിവിഷന്‍ അംഗം, ടെലികോം അഡൈ്വസറി കമ്മിറ്റി അംഗം, ജില്ലാ ശിശു ക്ഷേമസമിതി ട്രഷര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
സംസ്ഥാന കൈത്തറി കൗണ്‍സില്‍ അംഗം, നെയ്ത്ത് തൊഴിലാളി യൂണിയന്‍ ജില്ലാ പ്രസിഡന്റ്, റെയ്ഡ്‌കോ ഡയറക്ടര്‍, നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രി ചെയര്‍മാന്‍, കയ്യൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. പരേതരായ പി ദാമോദരന്റെയും ദേവകിയുടെയും മകനാണ്. ചെറുവത്തൂര്‍ ദിനേശ്ബീഡിയില്‍ ലേബലിങ് തൊഴിലാളി ലക്ഷ്മിക്കുട്ടിയാണ് ഭാര്യ. മക്കള്‍: അനിന്ദിത (രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനി), സിദ്ധാര്‍ഥ് (പ്ലസ്ടു വിദ്യാര്‍ഥി).

മഞ്ചേശ്വരത്തിന്റെ വികസന ശില്‍പി
മഞ്ചേശ്വരം പതിറ്റാണ്ടുകള്‍ അവികിസിത പട്ടികയിലായിരുന്ന അത്യുത്തര കേരളം വികസനമെന്തെന്ന് അറിഞ്ഞത് 2006-2011 അഞ്ചുവര്‍ക്കാലമാണ്. കാല്‍നൂറ്റാണ്ടിനു ശേഷം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ നിയമസഭയിലേക്ക് തെരഞ്ഞെടുത്ത് അയച്ച വര്‍ഷമായിരുന്നു അത്. സി എച്ച് കുഞ്ഞമ്പു എംഎല്‍എയായിരുന്നപ്പോഴാണ് മണ്ഡലത്തിനൊരു എംഎല്‍എ ഉണ്ടെന്ന തോന്നലുണ്ടായതെന്ന് ഇപ്പോഴും ഇവിടുത്തെ ജനങ്ങള്‍ പറയുന്നു. മണ്ഡലത്തിന്റെ വികസന ശില്‍പി സി എച്ച് കുഞ്ഞമ്പുതന്നെ ഇത്തവണയും മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥി എത്തിയതോടെ ജനങ്ങള്‍ വലിയ പ്രതീക്ഷയിലും ആവേശത്തിലുമാണ്. എല്ലാവിഭാഗം ജനങ്ങളും അംഗീകരിക്കുന്ന ഊര്‍ജസ്വലനായ രാഷ്ട്രീയ നേതാവാണ് അമ്പത്താറുകാരനായ സി എച്ച്.
അഭിഭാഷകനായ സി എച്ച് കുഞ്ഞമ്പു സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗവും കര്‍ഷക സംഘം ജില്ലാ സെക്രട്ടറിയുമാണ്. 2006-ല്‍ മഞ്ചേശ്വരത്ത് ത്രികോണ മത്സരത്തില്‍ മുസ്ലീംലീഗിന്റെ സിറ്റിങ് എംഎല്‍എ ചെര്‍ക്കളം അബ്ദുല്ലയെ മൂന്നാം സ്ഥാനത്താക്കി നേടിയ വിജയം ശ്രദ്ധേയമായി. 2011 -ലും മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു. കാസര്‍കോട് വിദ്യാനഗര്‍ ചിന്മയ കോളനിയിലെ ശ്രുതി നിലയത്തില്‍ താമസം. ബാലസംഘത്തിലൂടെ പൊതു പ്രവര്‍ത്തനം തുടങ്ങി. എസ്എഫ്‌ഐ കാസര്‍കോട് ഏരിയാ സെക്രട്ടറി, അവിഭക്ത കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റിയംഗം, ഡിവൈഎഫ്‌ഐ കാസര്‍കോട് ബ്ലോക്ക് സെക്രട്ടറി, അവിഭക്ത കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ്, കാസര്‍കോട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
കുണ്ടംകുഴി ഗവ. യുപി സ്‌കൂള്‍, ബന്തടുക്ക ഗവ. ഹൈസ്‌കൂള്‍, കാസര്‍കോട് ഗവ. കോളേജ്, മംഗളൂരു എസ്ഡിഎം ലോകോളേജ് എന്നിവിടങ്ങളില്‍ പഠനം. കോഴിക്കോട് സര്‍വകലാശാല സെനറ്റംഗമായിരുന്നു. സിപിഐ എം കാസര്‍കോട് ഏരിയാസെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 2000-ല്‍ അഭിഭാഷക ജോലി നിര്‍ത്തി മുഴുവന്‍ സമയ പാര്‍ടി പ്രവര്‍ത്തകനായി. 1986-ലെ തൊഴിലില്ലായ്മക്കെതിരായ സമരത്തിന് കാസര്‍കോട്ട് നേതൃത്വം നല്‍കിയതിന് അറസ്റ്റ് ചെയ്ത് ഒരുമാസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു. ജില്ലാ ഹോമിയോ ആശുപത്രി ഉള്‍പ്പെടെ നിരവധി സഹകരണ സ്ഥാപനങ്ങളുടെ സ്ഥാപകനായ കുഞ്ഞമ്പു കാസര്‍കോട് മാര്‍ക്‌സ് ഭവനില്‍ പ്രവര്‍ത്തിക്കുന്ന ഇ എം എസ് സ്മാരക ഗ്രന്ഥാലയം പ്രസിഡന്റാണ്. ബേഡഡുക്കയിലെ പരേതരായ അമ്പു കാരണവരുടെയും കുഞ്ഞമ്മാര്‍ അമ്മയുടെയും മകനാണ്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എം സുമതിയാണ് ഭാര്യ. മകള്‍: ശ്രുതി (എന്‍ജിനിയര്‍, ബംഗളൂരു).

 

KCN

more recommended stories