കേന്ദ്ര മന്ത്രി ജെ പി നദ്ദ 8ന് കാഞ്ഞങ്ങാട്ട് എത്തും

jp nandaകാഞ്ഞങ്ങാട്:  ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം എട്ടിന് വൈകുന്നേരം മൂന്ന് മണിക്ക് കാഞ്ഞങ്ങാട് നടക്കും. ടൗണ്‍ ഹാളില്‍ നടക്കുന്ന ജില്ലാതല തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ കേന്ദ്ര മന്ത്രി ജെ പി നദ്ദ ഉദ്ഘാടനം ചെയ്യും.

നദ്ദ ആദ്യമായാണ് ജില്ലയിലെത്തുന്നതെന്ന് ബി ജെ പി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്ത് പറഞ്ഞു. എന്‍ ഡി എയെ ജില്ലയില്‍ ശക്തിപ്പെടുത്താനും തെരഞ്ഞെടുപ്പ് പ്രചാരണത്തിനും വേണ്ടിയാണ് കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നത്. യോഗത്തില്‍ എന്‍ ഡി എ സംസ്ഥാന – ജില്ലാ നേതാക്കള്‍, ഘടകകക്ഷി നേതാക്കള്‍ സംബന്ധിക്കും.

KCN

more recommended stories