സീറ്റ് തന്നാല്‍ മത്സരിക്കാന്‍ നേതാക്കളുണ്ടോയെന്ന് ഗൗരിയമ്മയോട് കോടിയേരി

gouriജെ.എസ്.എസ് എന്ന പാര്‍ട്ടി രൂപീകരിക്കുമ്പോള്‍ ഗൗരിയമ്മയെ കൂടാതെ രാജന്‍ബാബു, കെ.കെ ഷാജു, ഉമേഷ് ചള്ളിയില്‍, അഡ്വ:പ്രദീപ് എന്നിവരാണ് പാര്‍ട്ടിയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇവരെല്ലാം ഇന്ന് തങ്ങളുടെ കൂടെയുള്ളവരെയും കൂട്ടി ഒരോ മുന്നണികളിലേക്ക് ചേക്കേറി. പ്രദീപും ഉമേഷും സി.പി.ഐലാണ് അഭയം പ്രാപിച്ചിരിക്കുന്നത്. കെ.കെ ഷാജു കോണ്‍ഗ്രസ്സില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ തയ്യാറെടുത്തിരിക്കുകയാണ്. രാജന്‍ ബാബു ബി.ജെ.പി മുന്നണിയിലും. ഗൗരിയമ്മ മത്സരിക്കുന്നില്ല. പിന്നെ ആര് മത്സരിക്കും. ഈ ചോദ്യമാണ് ഗൗരിയമ്മയോട് കോടിയേരി ചോദിച്ചത്. രൂപീകരണ സമയത്ത് 50000ത്തോളം മെമ്പര്‍മാരാണ് ജെ.എസ്.എസ്സില്‍ ഉണ്ടായിരുന്നത്. പ്രധാനപ്പെട്ട നാലുപേര്‍ പിരിഞ്ഞുപോയതോടെ ചുരുക്കം പേരെ ഇപ്പോള്‍ പാര്‍ട്ടിയില്‍ ഉള്ളു. അതൊക്കെ കൊണ്ടാണ് ഇടതുമുന്നണി ജെ.എസ്സ്.എസ്സിന് സീറ്റ് നല്‍കാതിരുന്നത്.

 

KCN

more recommended stories