വോളി ലഹരിയിലമര്‍ന്ന് ചെര്‍ക്കള കളി തമ്പുരാക്കന്മാരെ വരവേല്‍ക്കാന്‍ നാടൊരുങ്ങി

kannanവടക്കന്‍ കേരളത്തിന് പുതിയ ആരവം പകര്‍ന്നുകൊണ്ടാണ് ചെര്‍ക്കള സ്‌കൂള്‍ ഗ്രൗണ്ടില്‍ വോളി മാമാങ്കത്തിന് കളമൊരുങ്ങുന്നത്. ഇന്ത്യയിലെ വമ്പന്‍ ടീമുകള്‍ക്കുവേണ്ടി പേരുകേട്ട പ്രമുഖ കളിക്കാരെല്ലാം പന്തുതട്ടാനെത്തുകയാണ്. എപ്രില്‍ മൂന്ന് മുതല്‍ പത്തു വരെ ഒരാഴ്ച കാലം നീണ്ടു നില്‍ക്കുന്ന മത്സരത്തിന്റെ എല്ലാം ഒരുക്കങ്ങളും പൂര്‍ത്തിയായി. ഒ.എന്‍.ജി.യു.സി ഡെറാഡൂണ്‍, ബി.പി.സി.എല്‍ കൊച്ചിന്‍, ഇന്‍ഡ്യന്‍ നേവി, ഐ.ഒ.ബി ചെന്നൈ, കെ.എസ്.ഇ.ബി, വെസ്റ്റേണ്‍ റെയില്‍വേ, ഐസിഎഫ് ചെന്നൈ, കര്‍ണാടക പോസ്റ്റല്‍ എന്നി പുരുഷ ടീമുകള്‍ക്കു പുറമെ കേരള പോലീസ്, അസപ്ഷന്‍ കോളജ് ചെങ്ങനാശ്ശേരി, കണ്ണൂര്‍ കൃഷ്ണമേനോന്‍ സ്മാരക വനിത കോളജ്, സെന്റ് ജോസഫ് കോളജ് ഇരിഞ്ഞാലക്കട എന്നി വനിത ടീമുകളുമെത്തുന്നു.

പതിനായിരക്കണക്കിന് കാണികള്‍ക്ക് ഒരേ സമയം കളി കാണാനുള്ള കൂറ്റന്‍ ഗ്യാലറിയാണ് ഒരുങ്ങിയിട്ടുള്ളത്. കൂറ്റന്‍ എല്‍ഇഡി സ്‌ക്രീനില്‍ മത്സരങ്ങളുടെ തത്സമയ പ്രദര്‍ശനവുമുണ്ടാവും. പ്രമുഖ ക്യൂറേറ്റര്‍ ശശിധരന്‍ വടകരയാണ് കോര്‍ട്ട് ഒരുക്കിയത്.
വോളിബോളിന്റെ മഹിമയും പാരമ്പര്യവും വിളിച്ചോതുന്ന ചെര്‍ക്കളയില്‍ ഇത് പുതിയ അനുഭൂതിയും ചരിത്രവുമായി മാറുമെന്ന് സംഘാടക സമിതി കണ്‍വീനര്‍ ഷുക്കൂര്‍ ചെര്‍ക്കള പറഞ്ഞു.
ചെര്‍ക്കളയ്ക്കിത് ആഘോഷത്തിന്റെയും ആഹ്ലാദത്തിന്റെയും നിമിഷങ്ങളാണ് രാത്രിയെ പകലാക്കി മാറ്റുന്ന വോളി മാമാങ്കത്തിന്റെ ലഹരിയില്‍ ഇതിനകം തന്നെ നാട് ലയിച്ചു കഴിഞ്ഞു. കളിയുടെ വിജയത്തിനുവേണ്ടി ഉറക്കമിഴിഞ്ഞും ചുട്ടുപൊള്ളുന്ന വെയിലിനെ ആവേശം കൊണ്ട് തോല്‍പ്പിച്ചും വോളിമാമാങ്കത്തെ നാടിന്റെ ഉത്സവമാക്കി മാറ്റാനുള്ള തയാറെടുപ്പിലാണ് ചെര്‍ക്കളക്കാര്‍.

 

 

KCN

more recommended stories