ലോകത്തിലെ ഏറ്റവും വലിയ കഥകളി പട്ടവും കൈറ്റ് ഫെസ്റ്റിലെത്തുന്നു

bombayകാസര്‍ഗോഡ്: ലയണ്‍സ് ക്ലബ്ബ് ഓഫ് ബേക്കല്‍ ഫോര്‍ട്ട് ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ ഏപ്രില്‍ 9,10 തീയ്യതികളില്‍ സംഘടിപ്പിക്കുന്ന പട്ടം പറത്തല്‍ മേളയില്‍ ലോകത്തിലെ അറ്റവും വലിയ കഥകളി പട്ടവും എത്തുന്നു. വണ്‍ ഇന്ത്യാ കൈറ്റ് ടീമിന്റെ 110 അടി വലിപ്പമുള്ള കഥകളി പട്ടമാണ് ബേക്കലില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നത്. പതിമൂന്നര കിലോയാണ് ഇതിന്റെ ഭാരം. കാറ്റ് അകത്ത് കടക്കുന്ന് ആകാശത്തേക്ക് ഉയരുന്നതോടെ ഭാരം 1000 കിലോ കവിയും. ഇന്തോനേഷ്യ, മലേഷ്യ, ചൈന, ജപ്പാന്‍, ദുബൈ തുടങ്ങിയ രാജ്യങ്ങളില്‍ ഈ പട്ടം ജനശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. അബ്ദുള്ള മാളിയേക്കല്‍ രൂപകല്‍പന ചെയ്ത ഈ പട്ടത്തിന്റെ നിര്‍മാണ ചെലവ് രണ്ട് ലക്ഷം രൂപയാണ്. പാരച്ചൂട്ട് നിര്‍മാണത്തിന് ഉപയോഗിക്കുന്ന തുണിയാണ് ഇതിന്റെ നിര്‍മാണത്തിനും ഉപയോഗിച്ചിരിക്കുന്നത്. യൂണിവേര്‍സല്‍ റെക്കോര്‍ഡ് ഫോറത്തിന്റെ റെക്കോര്‍ഡ് ബുക്കില്‍ സ്ഥാനം പിടിക്കാനുള്ള ഒരുക്കത്തിലാണ് ഈ കഥകളി പട്ടം. ഇതിന്റെ ഭാഗമായി യൂണിവേര്‍സല്‍ റെക്കോര്‍ഡ് ഫോറത്തിന്റെ പ്രതിനിധികള്‍ ബേക്കല്‍ പട്ടം പറത്തല്‍ മേളക്ക് എത്തിയേക്കും. വണ്‍ ഇന്ത്യാ കൈറ്റ് ടീം മേധാവി അബ്ദുള്ള മാളിയേക്കലുമായും ലയണ്‍സ് ക്ലബ്ബ് ബേക്കല്‍ ഫോര്‍ട്ട് ഭാരവാഹികളുമായും യൂണിവേര്‍സല്‍ റെക്കോര്‍ഡ് ഫോറത്തിന്റെ പ്രതിനിധികള്‍ ബന്ധപ്പെട്ടിട്ടുണ്ട്.

കൗതുകമുണര്‍ത്തുന്ന പത്തോളം ഭീമന്‍ പട്ടങ്ങളടക്കം നൂറുക്കണക്കിന് പട്ടങ്ങള്‍ ബേക്കല്‍ പട്ടം പറത്തല്‍ മേളയില്‍ പ്രദര്‍ശിപ്പിക്കപ്പെടും. വണ്‍ ഇന്ത്യാ കൈറ്റ് ടീം, ബേക്കല്‍ റിസോര്‍ട്ട്‌സ് ഡവലപ്പ്‌മെന്റ് കോര്‍പറേഷന്‍, പള്ളിക്കര സര്‍വീസ് സഹകരണ ബാങ്ക്, ജില്ലാ ടൂറിസം പ്രമോഷന്‍ കൌണ്‍സില്‍ എന്നിവരുടെ സഹകരണത്തോട് കൂടിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പട്ടം പറത്തല്‍ മേളയില്‍ കുട്ടികള്‍ക്കും ദമ്പതികള്‍ക്കും കുടുംബങ്ങള്‍ക്കും വെവ്വേറെ പട്ടം പറത്തല്‍ മത്സങ്ങള്‍ സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും വിജയികള്‍ക്ക് സ്വര്‍ണ നാണയവുമാണ് സമ്മാനം. മത്സരാര്‍ത്ഥികള്‍ക്ക് പേര് നല്‍കുന്നതിന് 9539526852 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. മൊബൈല്‍ ഫോട്ടോഗ്രാഫി മത്സരവും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

 

KCN

more recommended stories