പുതിയ പാര്‍ട്ടിയുമായി സി.കെ ജാനു

Gold kingചേര്‍ത്തല: ആദിവാസി ഗോത്ര മഹാസഭ നേതാവ് സി.കെ ജാനുവും രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുന്നു. ‘ജനാധിപത്യ രാഷ്ടട്രീയ സഭ’ എന്ന പാര്‍ട്ടിയാണ് രൂപീകരിക്കുന്നതെന്ന് ജാനു മാധ്യമങ്ങളെ അറിയിച്ചു. എന്‍.ഡി.എയുമായി സഹകരിച്ചാണ് മത്സരിക്കുക. എന്നാല്‍ ബി.ജെ.പിയുടേയോ ബി.ഡി.െജ.എസിന്റെയോ ഭാഗമാകില്ല. സുല്‍ത്താന്‍ ബത്തേരിയില്‍ മത്സരിക്കുന്ന കാര്യം തീരുമാനമായിട്ടില്ല. മത്സരിക്കുകയാണെങ്കില്‍ അത് സുല്‍ത്താന്‍ ബത്തേരിയിലാകുമെന്നും ജാനു വ്യക്തമാക്കി.

എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ജാനു കണിച്ചുളങ്ങരയിലെ വസതിയില്‍ രാവിലെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതേതുടര്‍ന്ന് ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥിയായി ജാനു സുല്‍ത്താന്‍ ബത്തേരിയില്‍ മത്സരിക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്.

ബി.ജെ.പി നേതൃത്വം കൊടുക്കുന്ന എന്‍.ഡി.എയില്‍ ഗോത്രമഹാസഭയെ ഘടകകക്ഷിയായി അംഗീകരിച്ചാല്‍ മുന്നണി സ്ഥാനാര്‍ഥിയായി സുല്‍ത്താന്‍ ബത്തേരിയില്‍ മത്സരിക്കുമെന്ന് സി.കെ. ജാനു കഴിഞ്ഞദിവസം ‘മാധ്യമ’ത്തോട് പറഞ്ഞിരുന്നു. തനിക്ക് പാര്‍ലമെന്ററി വ്യാമോഹമില്ല. ഗോത്ര സമുദായത്തിന്റെ സ്വന്തമായ അസ്തിത്വം അംഗീകരിക്കാന്‍ എന്‍.ഡി.എ തയാറാവുമ്പോള്‍ മാത്രമാണ് അവരുമായി സഹകരിക്കുക. തന്നെ പിന്തുണച്ചാലും ബി.ജെ.പിയും സഖ്യകക്ഷികളും മത്സരിക്കുന്ന മറ്റിടങ്ങളില്‍ ഗോത്രസമുദായത്തിന്റെ കണ്ണടച്ചുള്ള പിന്തുണ ഉറപ്പുപറയാനാവില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

KCN

more recommended stories