യുവാവിനെ പോലീസ് മര്‍ദ്ദിച്ച സംഭവം പ്രതിഷേധം ശക്തമാകുന്നു

G-tech 2കാസര്‍കോട്: ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന യുവാവിനെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ചൊവ്വാഴ്ച രാത്രി 9.45 ഓടെയാണ് നെല്ലിക്കുന്നിലെ മുഹമ്മദ് മഷ്ഹൂര്‍ നിഹാദി (18)നെയാണ് യാതൊരു പ്രകോപനവുമില്ലാതെ പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുപോയി മര്‍ദ്ദിച്ചത്. മല്ലികാര്‍ജ്ജുന ക്ഷേത്രത്തിന് സമീപമെത്തിയപ്പോള്‍ കാസര്‍കോട് സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബൈക്ക് തടഞ്ഞു നിര്‍ത്തുകയും ബലമായി ജീപ്പില്‍ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു.

പരിക്കേറ്റ് മാലിക് ദീനാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നിഹാദിനെ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ സന്ദര്‍ശിച്ചു. സംഭവത്തില്‍ മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി മാഹിന്‍ കേളോട്ട്, യൂത്ത് ലീഗ് നേതാക്കളായ സഹീര്‍ ആസിഫ്, ഷംസുദ്ദീന്‍ കിന്നിംഗാര്‍, ഹാരിസ് പട്‌ള, ഖയ്യൂം മാന്യ, റഫീഖ് കേളോട്ട് തുടങ്ങിയവര്‍ ശക്തമായി പ്രതിഷേധിച്ചു. രാത്രികാലങ്ങളില്‍ കടപൂട്ടി വീട്ടിലേക്ക് പോകുന്നവര്‍ക്ക് സംരക്ഷണം നല്‍കേണ്ട പോലീസ് യുവാവിനെ മര്‍ദ്ദിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് മൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് അഷ്‌റഫ് നാല്‍ത്തടുക്ക പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

 

 

KCN

more recommended stories