നുസ്രത്തുല്‍ ഇസ്‌ലാം സംഘം 34ാം വാര്‍ഷിക സമ്മേളനം പത്തിന് തുടങ്ങും

mafeesaബോവിക്കാനം: ബാവിക്കര കുന്നില്‍ നുസ്രത്തുല്‍ ഇസ്‌ലാം സംഘത്തിന്റെ 34ാം വാര്‍ഷിക മഹാസമ്മേളനവും മതപ്രഭാഷണ പരമ്പരയും വിവാഹ ധനസഹായ വിതരണവും എപ്രില്‍ പത്തു മുതല്‍ 14 വരെ നടക്കും.
പത്തിന് രാവിലെ ആറു മണിക്ക് ജമാഅത്ത് പ്രസിഡണ്ട് ബി.എം.അബ്ദുല്ല ഹാജി പതാക ഉയര്‍ത്തും. രാത്രി എട്ടു മണിക്ക് നടക്കുന്ന പൊതുസമ്മേളനം അബ്ദുല്‍ ബാരി ബാഖവി ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയര്‍മാന്‍ അബ്ദുല്‍ റഹ്മാന്‍ ബെള്ളിപ്പാടി അധ്യക്ഷത വഹിക്കും. കണ്‍വീനര്‍ ബി.കെ.ബഷീര്‍ സ്വാഗതം പറയും. ഖുര്‍ആനിലെ ഇണകള്‍ എന്ന വിഷയത്തില്‍ ഹാഫിള് അഫ്‌സല്‍ ഖാസിമി കൊല്ലം പ്രഭാഷണം നടത്തത്തും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഹാഫിള് ഇ.പി.അബൂബക്കര്‍ അല്‍ ഖാസിമി പത്തനാപുരം, കടക്കല്‍ നിസാമുദ്ദീന്‍ ബാഖവി, ഹാമിദ് യാസീന്‍ ജൗഹരി പ്രഭാഷണം നടത്തും. 14ന് രാത്രി എട്ടു മണിക്ക് സമാപന സമ്മേളനവും വിവാഹധനസഹായ വിതരണവും സയ്യിദ് നജ്മുദ്ദീന്‍ പൂക്കോയ തങ്ങള്‍ ഹൈദ്രോസി യമാനി അല്‍ ഖാദിരി മലപ്പുറം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ജീവിതത്തിലെ അവസാനവും ഖബറിലെ തുടക്കവും എന്ന വിഷയത്തില്‍ ഹാഫിള് ഹബീബുല്‍ ഖാസിമി പ്രഭാഷണം നടത്തും.

 

KCN

more recommended stories