വിജയശതമാനം ഉയര്‍ത്തി കാസര്‍കോട്

ssകാസര്‍കോട്: എസ്എസ്എല്‍സി പരീക്ഷയില്‍ കാസര്‍കോട് റവന്യു ജില്ല വിജയ ശതമാനം ഉയര്‍ത്തി. ഇക്കുറി 96.69. കഴിഞ്ഞ തവണത്തെ 95.44 വിജയശതമാനത്തെ മറികടന്ന കാസര്‍കോട്ട് പരീക്ഷ എഴുതിയ 20277 വിദ്യാര്‍ഥികളില്‍ 19605 പേരും വിജയിച്ചു. പരീക്ഷയെഴുതിയ 10,388 ആണ്‍കുട്ടികളില്‍ 9985 പേരും 9889 പെണ്‍കുട്ടികളില്‍ 9620 പേരും  ഉപരിപഠനത്തിന് അര്‍ഹത നേടി. പരീക്ഷയെഴുതിയ വിദ്യാര്‍ഥികളില്‍ എല്ലാവരും വിജയിച്ച 51 സ്‌കൂളുകളാണ് ജില്ലയിലുള്ളത്. കാസര്‍കോട് വിദ്യാഭ്യാസ ജില്ലയില്‍ 19 സ്‌കൂളുകള്‍ നൂറുമേനി വിജയം കൊയ്തു. 564 പേര്‍ ജില്ലയില്‍ നിന്നു മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് മികവോടെ വിജയിച്ചു. ഇതില്‍ 212 പേര്‍ ആണ്‍കുട്ടികളും 352 പേര്‍ പെണ്‍കുട്ടികളുമാണ്.  കാസര്‍കോട് വിദ്യാഭ്യാസ ജില്ലയില്‍ പരീക്ഷയെഴുതിയ 11095 വിദ്യാര്‍ഥികളില്‍ 10577 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 95.33% വിജയം.  പരീക്ഷയെഴുതിയ 5697 ആണ്‍കുട്ടികളില്‍ 5374 പേര്‍ ജയിച്ചപ്പോള്‍ 5398 പെണ്‍കുട്ടികളില്‍ 5203 പേര്‍ വിജയിച്ചു.

KCN

more recommended stories