പോലീസ് മര്‍ദ്ധനത്തിന് ഇരയായ നിഹാലിനെ എല്‍ ഡി എഫ് നേതാക്കള്‍ സന്ദര്‍ശിച്ചു

bombayകാസറകോട്: കട അടച്ച് വീട്ടില്‍ പോകുന്നതിനിടയില്‍ അകാരണമായി പോലീസിന്റെ മര്‍ദ്ധനത്തിനിരയായ നെല്ലിക്കുന്ന് കടപ്പുറം സ്വദേശി നിഹാലിനെ എല്‍ ഡി എഫ് നേതാക്കള്‍ വീട്ടിലെത്തി സന്ദര്‍ശിച്ചു. രാത്രി കാല പെട്രോളിങ്ങിന് നേതൃത്വം നല്‍കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന യുവാക്കളെ അകാരണമായി മര്‍ദ്ധിക്കുന്നത് അംഗീകരിക്കാനാവില്ല. ഉയര്‍ന്ന പോലിസ് റാങ്കിലുളള സി ഐ തന്നേ ഇത്തരം നിയമ ലംഘനത്തിന് നേതൃത്വം നല്‍കിയെന്നത് ഗൗരവത്തോടെ കാണുന്നു ലഭ്യമായ നിയമ സഹായങ്ങള്‍ എല്‍ ഡി എഫിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുമെന്ന് നേതാക്കള്‍ മര്‍ദ്ധനത്തിനിരയായ നിഹാലിന്റെ വീട്ടുകാര്‍ക്ക് ഉറപ്പ് നല്‍കി

ഐ എന്‍ എല്‍ സംസ്ഥാന സിക്രട്ടറി എം എ ലെത്തീഫ്, ഡോക്ടര്‍ എ എ ആമീന്‍ അസീസ് കടപ്പുറം, സിജു മാത്യൂ, മുസ്തഫ തോരവളപ്പ്, ഹനീഫ് പാണലം, സി എം എ ജലീല്‍,കരീം പാണലം മുനീര്‍ കണ്ടാളം, കലീല്‍ എരിയാല്‍, റഫീക്ക് കുന്നില്‍, നൗഷാദ് എരിയാല്‍, സിദ്ധീഖ് ചെങ്കള ഹനീഫ് കടപ്പുറം, ഹൈദര്‍ കുളങ്കര സഫാഖ് ബി.എം, തുടങ്ങിയവര്‍ സന്ദര്‍ശിച്ചു,

 

KCN

more recommended stories