ടിപ്പറിടിച്ച് 10 വയസുകാരിക്ക് പരിക്കേററ കേസ്; ഡ്രൈവര്‍ക്ക് തടവും പിഴയും ശിക്ഷ

thadavum pizhayumകാഞ്ഞങ്ങാട് :സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന പത്തു വയസ്സുകാരിക്ക് ടിപ്പര്‍ ലോറി തട്ടി ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ ടിപ്പര്‍ ഡ്രൈവര്‍ക്ക് കോടതി പിരിയും വരെ തടവും ആയിരം രൂപ പിഴയും ശിക്ഷ.
ഇതിന് പുറമെ പരിക്കേറ്റ പെണ്‍കുട്ടിക്ക് 5000 രൂപ നഷ്ടപരിഹാരമായി നല്‍കാനും കോടതി വിധിച്ചു. കഴിഞ്ഞ ഡിസംബര്‍ ഏഴിന് ഉച്ചക്ക് പടന്ന വടക്കേപ്പുറം ഓരിമുക്ക് റോഡില്‍ വെച്ച് സൈക്കിളില്‍ പോവുകയായിരുന്ന പടന്ന യു.പി.സ്‌ക്കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഫാഹിമ (10) ക്ക് ടിപ്പര്‍ ലോറി തട്ടി പരിക്കേറ്റ കേസില്‍ എല്‍ 60 എഫ് 4075 നമ്പര്‍ ടിപ്പര്‍ ഓടിച്ച കയ്യൂര്‍ ആലംന്തട്ടയിലെ പുതിയടം വീട്ടില്‍ ദേവകിയുടെ മകന്‍ പി.മനോജിനെയാണ് (39) ഹോസ്ദുര്‍ഗ് ഒന്നാം ക്ലാസ് കോടതി (ഒന്ന്) തടവിനും പിഴയടക്കാനും നഷ്ടപരിഹാരം നല്‍കാനും ശിക്ഷിച്ചത്.

KCN

more recommended stories