അരവിന്ദ് കേജ്‌രിവാളിനുനേരെ ഷൂ ഏറ്

shoeന്യൂഡൽഹി∙ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരെ ഷൂ ഏറ്. പ്രതിയെ പൊലീസ് പിടികൂടി. വാഹന നിയന്ത്രണം സംബന്ധിച്ച വാർത്താ സമ്മേളനത്തിനിടെയായിരുന്നു സംഭവം. അതേസമയം, ഷൂ അദ്ദേഹത്തിന്റെ ശരീരത്തിൽ കൊണ്ടില്ല.  അഴിമതിക്കെതിരെയുള്ള കേജ്‍രിവാളിന്റെ പ്രഖ്യാപനങ്ങളൊന്നും നടപ്പായില്ലെന്ന് ആരോപിച്ചാണ് ഷൂയെറിഞ്ഞത്. ആം ആദ്മി സേനയുടെ അംഗമാണെന്ന് ഷൂ എറിഞ്ഞയാൾ അവകാശപ്പെട്ടു. സംഭവം നടന്നയുടൻ പ്രവർത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് ഇയാളെ പിടികൂടി. ഇയാളുടെ കൈവശം ഒരു സിഡിയുമുണ്ടായിരുന്നു. ഇതു രണ്ടാം തവണയാണ് കേ‍ജ്‌രിവാളിനെതിരെ ആക്രമണമുണ്ടാകുന്നത്. നേരത്തെ ഒരു സ്ത്രീ കേജ്‌രിവാളിനെതിരെ മഷിയെറിഞ്ഞിരുന്നു. കേജ്‌രിവാളിന് കനത്ത സുരക്ഷ ഏർപ്പെടുത്താൻ പൊലീസ് തീരുമാനിച്ചിരുന്നുവെങ്കിലും അദ്ദേഹമത് നിരസിക്കുകയായിരുന്നു.

KCN

more recommended stories