ആവേശം പകര്‍ന്ന് മുഖ്യമന്ത്രിയെത്തി യു.ഡി.എഫ് പ്രചാരണം ചൂടുപിടിച്ചു

umman chndeeeeeeeeeeeeee1യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജില്ലയിലെ പ്രചാരണ യോഗങ്ങളില്‍ പ്രസംഗിക്കാനെത്തിയതോടെ കാസര്‍കോട്ടെ തെരഞ്ഞെടുപ്പ് രംഗം ചൂടുപിടിച്ചു. ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിലും മുഖ്യമന്ത്രി യു.ഡി.എഫിനുവേണ്ടി വോട്ടുചോദിക്കാനെത്തി. തൃക്കരിപ്പൂര്‍ മണ്ഡലം തെരഞ്ഞെടുപ്പ് പൊതുയോഗം രാവിലെ ചിറ്റാരിക്കലില്‍ ഉദ്ഘാടനം ചെയ്തു കൊണ്ടായിരുന്നു ജില്ലയുടെ പ്രചാരണ പരിപാടിയുടെ തുടക്കം. പിന്നീട് കാഞ്ഞങ്ങാട് മണ്ഡലം പൊതുയോഗം ചുള്ളിക്കരയില്‍ നടന്നു. ഉദുമ മണ്ഡലം പൊതുയോഗം ഉച്ചയ്ക്കു ശേഷം ചട്ടഞ്ചാലിലാണ് നടന്നത്. വൈകിട്ട് മൂന്ന് മണിക്ക് നിശ്ചയിച്ച കാസര്‍കോട് മണ്ഡലം യോഗം ഏറെ വൈകി അഞ്ചു മണിക്കാണ് നടന്നത്. അവസാനത്തെ പൊതുയോഗം മഞ്ചേശ്വരം മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.ബി.അബ്ദുറസാഖിനുവേണ്ടി കുമ്പളയിലാണ് നടന്നത്.

ജന നായകനെ വരവേല്‍ക്കാന്‍ ഓരോ ദിക്കിലും പ്രവര്‍ത്തകര്‍ തടിച്ചുകൂടി. ഹൃസ്വമായ പ്രസംഗമായിരുന്നുവെങ്കിലും ആ പ്രസംഗത്തിലൂടെ ഇടതുപക്ഷത്തേയും ബി.ജെ.പിയെയും വിമര്‍ശിക്കാന്‍ മുഖ്യമന്ത്രി മറന്നില്ല. ഉമ്മന്‍ ചാണ്ടിയുടെ ഓരോ വാക്കുകളെയും വന്‍ കയ്യടിയോടെയാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.

 

 

 

 

KCN

more recommended stories