കാസര്‍കോട് ജില്ലയില്‍ 30 മാതൃകാ പോളിംഗ് സ്റ്റേഷനുകള്‍

polin gകാസര്‍കോട് : നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലായി 30 മാതൃകാ പോളിംഗ് സ്റ്റേഷനുകള്‍ ഒരുക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍ പറഞ്ഞു. ഒരു നിയോജക മണ്ഡലത്തില്‍ ആറ് മാതൃകാ പോളിംഗ് സ്റ്റേഷനുകളാണ് ഒരുക്കുക. മാതൃകാ പോളിംഗ് സ്റ്റേഷനുകളില്‍ വോട്ടര്‍മാരെ സ്വാഗതം ചെയ്യുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കും. ഒന്നിലധികം ബൂത്തുകള്‍ ഉണ്ടെങ്കില്‍ കവാടത്തില്‍ തന്നെ ബൂത്തുകളെക്കുറിച്ച് വ്യക്തമാക്കുന്ന ലൊക്കേഷന്‍ മാപ്പുകളുണ്ടാകും. വോട്ടിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന മുദ്രാവാക്യങ്ങള്‍ പ്രദര്‍ശിപ്പിക്കും. ബി എല്‍ ഒ മാരുടെ ഹെല്‍പ്പ് ഡെസ്‌കും ഉണ്ടായിരിക്കും. കൂടാതെ ബൂത്ത്തല ഉദ്യോഗസ്ഥനും 50 സമ്മതിദായകര്‍ക്കും കസേരകളും തണലൊരുക്കാനുളള സൗകര്യവുമൊരുക്കും. ഇലക്ഷന്‍ കമ്മീഷന്റെ ലോഗോ പതിച്ച വൃത്തിയുളള വോട്ടിംഗ് കമ്പാര്‍ട്ടുമെന്റുകള്‍ മാതൃകാ പോളിംഗ് സ്റ്റേഷനുകളുടെ സവിശേഷതയാണ്. ഒരേ പോളിംഗ് സ്റ്റേഷനുകളില്‍ രണ്ട് ബൂത്തുകള്‍ തമ്മില്‍ വേര്‍തിരിക്കുന്നതിന് ബാരിക്കേഡുകള്‍ ഉണ്ടായിരിക്കും. സ്ത്രീകള്‍ക്കും പുരുഷ•ാര്‍ക്കും പ്രത്യേകം ടോയ്‌ലറ്റുകളും ഉണ്ടായിരിക്കും. ഡിസ്‌പോസിബിള്‍ ഗ്ലാസ്സ് ഉള്‍പ്പെടെയുളള കുടിവെളളസൗകര്യമൊരുക്കും. ചെടിച്ചട്ടികള്‍
,പ്രഥമ ശുശ്രൂഷ സൗകര്യം ഏര്‍പ്പെടുത്തും. ചൂടിനെ അതിജീവിക്കാനുളള ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍, വീല്‍ചെയര്‍, റാംപ്, ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍, നിര്‍ദ്ദേശങ്ങള്‍ രേഖപ്പെടുത്താനുളള പ്രത്യേക സൗകര്യം, വയോജനങ്ങള്‍ക്കും അംഗപരിമിതര്‍ക്കും പ്രത്യേകം വാഹനം തുടങ്ങിയവ ലഭ്യമാക്കും. മുതിര്‍ന്ന പൗര•ാരെ സഹായിക്കാന്‍ എസ് പി സി, എന്‍ സി സി, സ്‌കൗട്ട് ആന്റ് ഗൈഡുകളുടെ സൗകര്യം ലഭ്യമാക്കും. പുറത്തേക്കിറങ്ങുന്ന വഴിയില്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ സഹായിച്ചതിന് നന്ദി അറിയിച്ചു കൊണ്ടുളള ബോര്‍ഡുകളും സ്ഥാപിക്കും. പോളിംഗ് ബൂത്തില്‍ വോട്ടര്‍മാര്‍ക്കുളള നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ട് സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

 

KCN

more recommended stories