വിഷുവിനെ വരവേല്‍ക്കാന്‍ ഒരുങ്ങി നാടും നഗരവും; വിപണിയില്‍ വന്‍ തിരക്ക്

vishuകാസര്‍കോട് :സമ്പല്‍സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും നല്ല നാളെയിലേക്ക് കണികണ്ടുണരാന്‍ നാളെ വിഷു. കാര്‍ഷികോത്സവമായതിനാല്‍ ആണ്ടറുതിയുടെ കൂടി ആഘോഷമാണിത്. ഉത്തരായന കാലത്ത് സൂര്യന്‍ ഉച്ചരാശിയില്‍ പ്രവേശിക്കുന്ന ദിവസമാണ് വിഷുവായി കൊണ്ടാടുന്നത്. മുന്‍കാലങ്ങളില്‍ പുതുമഴയില്‍ കുതിര്‍ന്ന മണ്ണിലേക്ക് കര്‍ഷകര്‍ ഇറങ്ങിയിരുന്ന നാളായിരുന്നു ഇത്. അതിനാലാണ് വിഷുവിന് വിത്തിട്ടാല്‍ ഓണത്തിന് കാപറിക്കാമെന്ന പ്രയോഗം വന്നത്.

വിഷുവിന്റെ വരവറിയിച്ചു കൊണ്ടത്തെിയിരുന്ന വിഷുപ്പക്ഷി ഇപ്പോള്‍ യാഥാസമയം വരാറില്‌ളെങ്കിലും വീടുകളിലും ക്ഷേത്രങ്ങളിലുമെല്ലാം കണിയൊരുക്കല്‍ ഇന്നും പ്രധാനമാണ്. കണിക്കൊന്ന, കണിവെള്ളരി, ചക്ക, മാങ്ങ, പുതുവസ്ത്രം, ഗ്രന്ഥങ്ങള്‍ എന്നിവയാണ് കണിക്കായി ഓട്ടുരുളിയില്‍ ഒരുക്കുന്നത്. മനുഷ്യര്‍ക്കുമാത്രമല്ല, സര്‍വ ചരാചരങ്ങള്‍ക്കും വേണ്ടിയാണ് കണിയൊരുക്കുന്നത്. അതിനാല്‍ വീട്ടില്‍ വളര്‍ത്തുന്ന പശുക്കളെയും കണികാണിക്കുന്നു. വിഷുക്കൈനീട്ടവും പ്രധാനമാണ്.
വിഷുവിനെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി.

വില്പനയ്ക്ക് തയ്യാറായി കണിക്കലങ്ങളും വിപണിയിലെത്തി. ക്ഷേത്രങ്ങളും വീടുകളും വിഷുദിനത്തില്‍ കണിവെക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ക്ഷേത്രങ്ങളില്‍ വിപുലമായ തയ്യാറെടുപ്പുകളാണ് നടത്തിയിട്ടുള്ളത്. മധൂര്‍ സിദ്ധിവിനായക ക്ഷേത്രം, മല്ലം ദുര്‍ഗാപരമേശ്വരി ക്ഷേത്രം, മുണ്ടോള്‍ ദുര്‍ഗാപരമേശ്വരി ക്ഷേത്രം തുടങ്ങി ജില്ലയിലെ വിവിധ ക്ഷേത്രങ്ങളില്‍ വിഷുകണി ഒരുക്കും.

KCN

more recommended stories