സിമന്റില്‍ ജയന്‍ തീര്‍ക്കുന്ന ശില്‍പ്പങ്ങള്‍ക്ക് പത്തരമാറ്റ് തിളക്കം.

mafeesaകാട്ടുകുളങ്ങരയിലെ ശിലാ ജയന്റെ ജീവിതത്തിനുമുണ്ട് ഒരു കഥ പറയാന്‍.  ശില്‍പങ്ങളോടുള്ള അടങ്ങാത്ത അതിനിവേശമാണ് ഈ യുവശില്‍പിയെ വിദേശങ്ങളില്‍ പോലും ശ്രദ്ദേയനാക്കിയത്. സിമന്റില്‍ തീര്‍ക്കുന്ന ശില്‍പങ്ങളുെട രൂപഭംഗിയും പൂര്‍ണതയുമാണ് മറ്റുള്ളവരില്‍ നിന്ന് വിത്യസ്മാക്കുന്നത്. ഖത്തര്‍, അബുദാബി, ബഹ്‌റൈന്‍ എന്നിവിടങ്ങളിലെല്ലാം ജയന്റെ ശില്‍പങ്ങള്‍ ഇടം നേടിക്കഴിഞ്ഞു. കാട്ടുകുളങ്ങരയിലെ കുഞ്ഞിരാമന്റെയും ഗൗരിയുടെയും മകനായ ജയന് ഉയരങ്ങള്‍ കീഴടക്കുമ്പോഴുംഅവഗണനയുടെതായിരുന്നു ബാല്യം. പഠനകാലത്ത് ക്ലേമോഡലിങ്ങില്‍ കഴിവ് തെളിയിച്ച ജയന് കൂടുതല്‍ പ്രോത്സാഹനങ്ങളോ പിന്തുണയോ ലഭിക്കാതെ വന്നപ്പോള്‍ ഈ മേഖലയില്‍ നിന്നും ആദ്യം മാറിനില്‍ക്കേണ്ടതായി വന്നു. പിന്നീട് അമ്മ ഗൗരിയും, ഭാര്യ ഉഷയും, സുഹൃത്തുക്കളും, കുടുംബാംഗങ്ങളുമാണ് ശില്‍പകലയില്‍ തുടരാന്‍ ജയന് പ്രേരണയായത്. തുടര്‍ന്ന് നാലുവര്‍ഷത്തോളം കാലം തഞ്ചാവൂര്‍ ശെല്‍വരാജന്‍ ശില്‍പിയുടെ കീഴില്‍ ജോലി ചെയ്തു. കര്‍ണ്ണാടകയിലെയും, തമിഴ്‌നാടുകളിലെയും വിവിധ ശില്‍പങ്ങള്‍ രൂപപ്പെടുത്താന്‍ ഈ കാലയളവിവില്‍ സാധിച്ചു. സ്വതന്ത്രമായി ശില്‍പങ്ങള്‍ ചെയ്തു തുടങ്ങിയതോടെ വിദേശത്തുള്ള വൈസോ എന്ന കമ്പനിയുടെ കീഴില്‍ നിര്‍മ്മാണത്തില്‍ സജീവമായി. ജോലിയുടെ ഇടവേളയില്‍ നാട്ടിലെത്തിയ ജയന്‍ ഇപ്പോള്‍ ശില്‍പങ്ങളുടെ നിര്‍മ്മാണത്തില്‍ സജീവമാണ്.

 

KCN

more recommended stories