വിശ്വാസം അതല്ലേ എല്ലാം

firstcryതെരെഞ്ഞെടുപ്പില്‍ വിജയിക്കാന്‍ മഹാലക്ഷ്മി ക്ഷേത്രത്തില്‍ സ്ഥാനാര്‍ത്ഥികളുടെ തിരക്ക്. തെരെഞ്ഞെടുപ്പ് അടുക്കുന്തോറും കേരളത്തിലെ ഒരു ക്ഷേത്രത്തില്‍ തിരക്കു കൂടും. തെരെഞ്ഞെടുപ്പില്‍ മത്സരിയ്ക്കുന്ന സ്ഥാനാര്‍ത്ഥികള്‍ വിജയത്തിനായി നേര്‍ച്ചകളും പൂജകളും നടത്താറുള്ളത് ഇവിടെയാണ്. മുന്‍ കാലങ്ങളില്‍ നടന്ന തെരെഞ്ഞെടുപ്പുകളിലും മഹാലക്ഷ്മി ക്ഷേത്രത്തിലെത്തി സ്ഥാനാര്‍ത്ഥികള്‍ പൂജയും പ്രാര്‍ത്ഥനകളും നടത്തിയിട്ടുണ്ട്.ഈ രീതിയില്‍ ക്ഷേത്രം ഏറെ ശ്രദ്ധേയമായിരുന്നു. സമ്പൂര്‍ണ്ണ മഹാലക്ഷ്മി പ്രതിഷ്ഠയുള്ള ഇന്ത്യയിലെ അപൂര്‍വ്വം ക്ഷേത്രത്തിലൊന്നാണിത്.തിരുവനന്തപുരത്തു നിന്ന് തെക്കോട്ട് നെയ്യാറ്റിന്‍കരയ്ക്കടുത്ത് മരുതത്തൂരിലാണ് ഈ മഹാലക്ഷ്മി ക്ഷേത്രം. തെരെഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇവിടെ നേരിട്ടും ദൂതന്‍ വഴിയും പൂജ നടത്താറുണ്ട്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്‍പും പ്രചരണം നടക്കുന്ന കാലഘട്ടങ്ങളിലും വിജയത്തിനായി ഇവിടെ നടക്കുന്ന പൂജകളില്‍ സ്ഥാനാര്‍ത്ഥികള്‍ പങ്കെടുക്കാറുണ്ട്.ഇവിടെ എത്തുന്നതില്‍ ഭൂരിഭാഗം പേരും പൂജകളിലൂടെ വിജയം നേടിയ വിശ്വാസമുള്ളവരാണ്. ഇവിടെ വരുന്ന സ്ഥാനാര്‍ത്ഥികളെ കുറിച്ചോ സിനിമാ താരങ്ങളെക്കുറിച്ചോ ഉള്ള വിവരങ്ങള്‍ ക്ഷേത്ര ഭരണാധികാരികള്‍ പുറത്തു പറയാറില്ല.നേരത്തെ അറിയിക്കുന്നവര്‍ക്ക് പൂജ നടത്താനും ദര്‍ശനത്തിന് തിരക്ക് അനുഭവപ്പെടാത്ത സമയത്തും ക്ഷേത്ര കമ്മറ്റി സൗകര്യമൊരുക്കാറുണ്ട്. ഇപ്പോള്‍ കേരളത്തില്‍ നിന്ന് മാത്രമല്ല തമിഴ്‌നാട്ടില്‍ നിന്നും രാഷ്ട്രീയക്കാര്‍ ക്ഷേത്രത്തില്‍ എത്തിച്ചേരാറുണ്ട്.

 

 

KCN