ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി മൃതദേഹം ഒളിപ്പിച്ച ഭര്‍ത്താവ് അറസ്റ്റില്‍

red tagപുത്തൂര്‍: ഭാര്യയെ അരിവാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഒളിപ്പിച്ച ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. പുത്തൂര്‍ ബൈരാഗുരിയിലെ ഭഗിരഥി (30) യാണ് കൊല്ലപ്പെട്ടത്. ഭഗിരഥിയുടെ ഭര്‍ത്താവ് വിജയിയാണ് അറസ്റ്റിലായത്. ഏപ്രില്‍ 12 നാണ് സംഭവം നടന്നത്.

ചൊവ്വാഴ്ച്ച രാത്രിയില്‍ ഇവര്‍ രണ്ടുപേരും മദ്യപിക്കുകയും ഇതിനിടയില്‍ തമ്മില്‍ കലഹമുണ്ടാവുകയും ചെയ്തിരുന്നു. കലഹം പരിധി കടന്നതോടെ വിജയ് ഭഗിരഥിയുടെ കഴുത്തിന് അരിവാളുകൊണ്ട് വെട്ടുകയായിരുന്നു. കഴുത്തിന് മാരകമായി മുറിവേറ്റ ഭഗിരഥി ഉടന്‍തന്നെ മരിച്ചു. ഭാര്യയുടെ മരണ വിവരം വിജയ് പുറത്താരോടും പറഞ്ഞിരുന്നില്ല. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ വിജയിയുടെ വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികള്‍ വിജയിയെ ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്.

ഇതിനിടയില്‍ വിജയ് കക്കൂസിന്റെ സ്ലാബ് നീക്കി ഭാര്യയുടെ മൃതദേഹം മൂടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ സ്ലാബിന്റെ ഭാരക്കൂടുതല്‍ മൂലം ഇതിനു സാധിച്ചില്ല. മൃതദേഹം മൂടാനായി വിജയ് വീടിനു സമീപം ഒരു കുഴിയെടുക്കുയും ചെയ്തിരുന്നു. ഇവരുടെ മൂന്നു മക്കളും കുറച്ചു ദിവസങ്ങളായി സഞ്ജയ് നഗറിലുള്ള ഭഗിരഥിയുടെ സഹോദരിയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. അതിനാല്‍ വീട്ടിലെ സംഭവങ്ങള്‍ ഇവര്‍ അറിഞ്ഞിരുന്നില്ല.

അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് റിഷ്‌വന്ത്, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനില്‍ എസ് കുല്‍കര്‍ണി എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. സാംപ്യ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ഊര്‍ജിതമാക്കി.

 

KCN

more recommended stories