വെള്ളം കിട്ടാതെ കാഞ്ഞങ്ങാട് ഡിപ്പോ; ബസ് സര്‍വിസ് നിര്‍ത്തിവെക്കുമെന്ന് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍

khdകാഞ്ഞങ്ങാട്: രാവിലെ കക്കൂസില്‍ പോകണമെങ്കില്‍ വെള്ളമെടുക്കാന്‍ ഏതെങ്കിലും വീട്ടുപറമ്പിലെ കിണറിനടുത്തേക്ക് ഓടണം. കുളിയുടെയും അലക്കിന്‍െറയും കാര്യം പറയാതിരിക്കലാണ് ഭേദം. പ്രാഥമികാവശ്യത്തിന് പോലും വെള്ളമില്ലാതെ വലയുകയാണ് കാഞ്ഞങ്ങാട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ജീവനക്കാര്‍.
കഴിഞ്ഞ ഒന്നര മാസമായി ഡിപ്പോയില്‍ വെള്ളം കിട്ടാതായിട്ടും പരിഹരിക്കാന്‍ ഒരു നടപടിയുമുണ്ടായില്ല. ഡിപ്പോയില്‍ താമസിച്ച് ജോലി ചെയ്യുന്ന 35ഓളം ജീവനക്കാര്‍ ഇതുമൂലം കടുത്ത ദുരിതത്തിലാണ്.
മീറ്ററുകള്‍ അകലെ ചെമ്മട്ടംവയല്‍ വില്ളേജ് ഓഫിസിന് സമീപത്തെ കുഴല്‍ കിണറിനെയാണ് ഇതേവരെ ജീവനക്കാര്‍ ആശ്രയിച്ചിരുന്നത്. ഈ കിണറിലും വെള്ളമില്ലാതായതോടെ ദുരിതം വര്‍ധിച്ചിരിക്കയാണ് ബസുകള്‍ കഴുകിയിട്ട് ആഴ്ചകളായെന്ന് ജീവനക്കാര്‍ പറയുന്നു.
ഡിപ്പോയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാന്‍ ഒരു വര്‍ഷം മുമ്പാരംഭിച്ച കിണര്‍ നിര്‍മാണം ഇനിയും പൂര്‍ത്തിയായിട്ടില്ല. കഴിഞ്ഞ മഴക്കാലത്ത് 15 കോല്‍ വരെ കുഴിച്ചതാണ്. മഴവെള്ളമായതിനാല്‍ പണി നിര്‍ത്തിവെച്ചു. പിന്നീട് തുടര്‍പ്രവര്‍ത്തികള്‍ ഉണ്ടായില്ല. ഇപ്പോള്‍ കിണര്‍ വറ്റിവരണ്ട നിലയിലാണ്.
കുടിവെള്ള പ്രശ്നം പരിഹരിച്ചില്ളെങ്കില്‍ സര്‍വിസ് നിര്‍ത്തിവെക്കാനുള്ള തീരുമാനത്തിലാണ് ജീവനക്കാര്‍.

KCN

more recommended stories