തൊഴിലാളികളെ ശ്രദ്ധിക്കൂ ഉച്ചയ്ക്ക് 12 മണിക്കും മൂന്നിനും ഇടയില്‍ തൊഴിലാളികള്‍ വെയിലത്ത് ജോലി ചെയ്യരുത്

sunny dayകാസര്‍കോട്:  ശക്തമായ വേനലില്‍ തുറസ്സായ സ്ഥലങ്ങളില്‍ ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് മൂന്ന് വരെ തൊഴിലാളികളെക്കൊണ്ട് തൊഴില്‍ ചെയ്യിക്കരുതെന്ന് ലേബര്‍ കമ്മീഷണര്‍ ഉത്തരവായി. അതുകൊണ്ട് എല്ലാ തൊഴിലുടമകളും ഇക്കാര്യം കര്‍ശനമായി പാലിക്കണമെന്നും ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് മൂന്ന് വരെ ഇതരസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ തൊഴില്‍ ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ 04994 256950 എന്ന നമ്പറില്‍ വിവരമറിയിക്കണമെന്നും ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.

KCN

more recommended stories