ഉമ്മൻ ചാണ്ടിയുടെ കത്തിന് വിഎസിന്റെ മറുപടിയെന്താകും?

vsകോട്ടയം ∙ നവമാധ്യമ ലോകത്തേക്ക് കടന്ന പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് തുറന്ന കത്തുമായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. 1980കളിൽ കംപ്യൂട്ടറിനെ എതിർത്ത സിപിഎമ്മിന്റെ നടപടിയെയാണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ഉമ്മൻ ചാണ്ടി ചോദ്യം ചെയ്യുന്നത്. ‘‘നവമാധ്യമങ്ങളുടെ അത്ഭുതകരമായ ശക്തി അങ്ങും അങ്ങയുടെ പ്രസ്ഥാനവും ഏറെ താമസിച്ചാണെങ്കിലും തിരിച്ചറിഞ്ഞത് നന്നായി. യുവാക്കള്‍ക്ക് കിട്ടാനുള്ള പതിനായിരക്കണക്കിന് തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുത്തുന്ന ഒരു ദുര്‍ഭൂതം എന്നാണ് അന്ന് അങ്ങ് കംപ്യൂട്ടറുകളെ വിശേഷിപ്പിച്ചത്. എന്നാൽ ഇന്ന് ഇതെല്ലാം മറന്ന് അത്യാവേശപൂര്‍വം നവമാധ്യമങ്ങള്‍ ഉപയോഗിച്ചു തുടങ്ങിയിരിക്കുകയാണ്. പക്ഷേ, അങ്ങും അങ്ങയുടെ പ്രസ്ഥാനവും നടത്തിയ സമരങ്ങളിലൂടെ കേരളീയര്‍ക്ക് ഉണ്ടായ കനത്ത നഷ്ടത്തിന്റെ കണക്ക് വളരെ വലുതാണ്’’. നവമാധ്യമങ്ങളിൽ സജീവമായ വിഎസ് ഇതുവരെ ഉമ്മ‍ൻ ചാണ്ടിയുടെ പ്രസ്താവനയ്ക്ക് മറുപടി നൽകിയിട്ടില്ല.

KCN

more recommended stories