കാത്തിരിക്കുന്നത് കൊടും ചൂടിന്റെ ദിനങ്ങള്‍; കേരളം വിയര്‍ത്തൊലിക്കും

hotകേരളത്തെ കാത്തിരിക്കുന്നത് കൊടും ചൂടിന്റെ ദിനങ്ങള്‍. നിലവിലെ സ്ഥിതിയില്‍ സംസ്ഥാനത്തെ താപനില 40 ഡിഗ്രിക്കും മുകളിലേക്കുയരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. പ്രകൃതിക്കു മേലുളള കടന്നുകയറ്റത്തിെനാപ്പം പസഫിക് സമുദ്രത്തില്‍ രൂപം കൊണ്ട എല്‍നിനോ പ്രതിഭാസവും േചര്‍ന്നാണ് ഇത്തവണത്തെ താപനില ക്രമാതീതമായി ഉയര്‍ത്തിയത്. ഉയര്‍ന്നുയരുന്ന കെട്ടിടങ്ങള്‍, നിരത്തു നിറയുന്ന വാഹനങ്ങള്‍, മുറിച്ചു മാറ്റപ്പെടുന്ന മരങ്ങള്‍, കുതിച്ചുയരുന്ന ഈ ചൂടിന്‍റെ അടിസ്ഥാന കാരണങ്ങള്‍ ഇവയൊക്കെയാണ്. പക്ഷേ, ഇത്തവണത്തെ ചൂട് വല്ലാതെ ഉയരുന്നതിനു പിന്നിൽ പസഫിക് സമുദ്രത്തില്‍ രൂപപ്പെട്ട എല്‍നിനോ പ്രതിഭാസവും കാരണമാണ്. സമുദ്രത്തിലെ ജലത്തിന്‍റെ താപനില ഉയര്‍ന്നതിനെ തുടര്‍ന്നുളള കാലാവസ്ഥാ മാറ്റമാണ് ഇങ്ങ് കേരളത്തിലും ചൂട് വല്ലാതെ കൂട്ടിയതെന്ന് ഗവേഷകര്‍ വിലയിരുത്തുന്നു. ഇടയ്ക്കിടെ വേനല്‍മഴ കിട്ടിയാലും ചൂടിനു തല്‍ക്കാലം ശമനം പ്രതീക്ഷിക്കേണ്ടതില്ല. ശരാശരി താപനില 40നു മുകളിലേക്കു പോലും ഉയര്‍ന്നു പോയേക്കാം. മേയ് മാസം ഒടുവിലോ ജൂണ്‍ ആദ്യമോ മണ്‍സൂണെത്തും വരെ കേരളം വിയര്‍ത്തൊലിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

KCN

more recommended stories