കെയര്‍വെല്‍ ആസ്പത്രിയില്‍ ജെ.സി.ഐ സുരക്ഷാ പദ്ധതി നടപ്പിലാക്കി; ‘വനിതാ സൗഹൃദ ശൗചാലയങ്ങള്‍ വ്യാപകമാവണം’

jciകാസര്‍കോട്: വനിതാ സൗഹൃദ ശൗചാലയങ്ങള്‍ സ്ഥാപിക്കുന്നതിന് ജെ.സി.ഐ ദേശീയതലത്തില്‍ നടപ്പിലാക്കിവരുന്ന സുരക്ഷാ പദ്ധതിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആസ്പത്രികള്‍ അടക്കമുള്ള അനിവാര്യ ഇടങ്ങളില്‍ നാപ്കിന്‍ നശീകരണ മെഷീനുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ മുന്നോട്ട് വരണമെന്ന് ജെ.സി.ഐ ദേശീയ പ്രസിഡണ്ട് രാജശ്രീ ബാജെ ആഹ്വാനം ചെയ്തു.

അശാസ്ത്രീയമായി നാപ്കിനുകള്‍ ശൗചാലയങ്ങളില്‍ ഉപേക്ഷിക്കുന്നത് ഗുരുതരമായ ആരോണ്‍ഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കും.
ജെ.സി.ഐ കാസര്‍കോടിന്റെ നേതൃത്വത്തില്‍ നുള്ളിപ്പാടി കെയര്‍വെല്‍ ആസ്പത്രിയില്‍ മാനേജ്‌മെന്റിന്റെ സഹകരണത്തോടെ സ്ഥാപിച്ച അഞ്ച് നാപ്കിന്‍ നശീകരണ മെഷീനുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍. ജെ.സി.ഐ കാസര്‍കോട് പ്രസിഡണ്ട് മുജീബ് അഹ്മദ് അധ്യക്ഷത വഹിച്ചു.
കെയര്‍വെല്‍ ഹോസ്പിറ്റല്‍ ചെയര്‍മാനും ഐ.എം.എ പ്രസിഡണ്ടുമായ ഡോ. സി.എ അബ്ദുല്‍ ഹമീദ്, മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഫ്‌സല്‍, ജെ.സി.ഐ വനിതാ വിഭാഗം മേഖലാ ചെയര്‍പേഴ്‌സണ്‍ ഇ.വി സീന ടീച്ചര്‍, മേഖലാ വൈസ് പ്രസിഡണ്ട് പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, മേഖലാ സെക്രട്ടറി പി. മുഹമ്മദ് സമീര്‍, ഡയറക്ടര്‍മാരായ രാജേഷ് പാക്കം, അബ്ദുല്‍ റഫീഖ്, കെ.സി ഇര്‍ഷാദ്, രാകേഷ് കരുണന്‍, യൂണിറ്റ് സെക്രട്ടറി ഉമറുല്‍ ഫാറൂഖ്, കെ.വി അഭിലാഷ്, മുഹമ്മദ് ഹനീഫ്, മുഹമ്മദ് ഷബീര്‍ പി.എസ്., ജേസീറെറ്റ് ചെയര്‍പേഴ്‌സണ്‍ നഫീസത്ത് ഷിഫാനി, സി.കെ അജിത് കുമാര്‍, എന്‍.എ ആസിഫ്, ഹനീഫ് ഫോര്‍സൈറ്റ് തുടങ്ങിയവര്‍ സംബന്ധിച്ചു.

 

KCN

more recommended stories