ബോവിക്കാനത്ത് തെരുവുവിളക്കുകള്‍ കത്തുന്നില്ല

ബോവിക്കാനം: ലക്ഷങ്ങള്‍ ചെലവഴിച്ച് ബോവിക്കാനം ടൗണില്‍ സ്ഥാപിച്ച തെരുവുവിളക്കുകള്‍ കത്തുന്നില്ല. തെരുവുവിളക്കുകള്‍ നന്നാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബോവിക്കാനം ജമാഅത്ത് അല്‍ അമീന്‍ യൂത്ത് ഫെഡറേഷന്‍ ജനറല്‍ബോഡി ആവശ്യപ്പെട്ടു. സിദ്ദീഖ് ബോവിക്കാനം അധ്യക്ഷത വഹിച്ചു. ഭാരവാഹികള്‍: സിദ്ദീഖ് ബോവിക്കാനം (പ്രസി.), അഷറഫ് പന്നടുക്കം, ഹാരിസ് മുസ്ലിയാര്‍ നഗര്‍, ശെരീഫ് മുഗു, റഊഫ് ബാലനടുക്കം (വൈ. പ്രസി.), ബി.എം.ഹനീഫ് (ജന. സെക്ര.), റിഷാദ് അഹമ്മദ്, കബീര്‍ മുസ്ലിയാര്‍ നഗര്‍, നിസാര്‍ ബസ്സ്റ്റാന്‍ഡ്, മുസ്തഫ ബിസ്മില്ല (ജോ. സെക്ര.), എ.ബി.അബ്ദുല്ല (ഖജാ.).

KCN