കല്ലേന്‍ പൊക്കുടന്റെ മകന്‍ കണ്ടല്‍ ചെടിയുമായി

kallenകാഞ്ഞങ്ങാട്: പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും കണ്ടല്‍ സംരക്ഷകനുമായിരുന്ന കല്ലേന്‍ പൊക്കുടന്റെ മകന്‍ പി രഘുനാഥന്‍ ജില്ലയില്‍ കണ്ടല്‍ വനവല്‍ക്കരണത്തിന് നേതൃത്വം നല്‍കാനായി എത്തി. പടന്നക്കാട് നെഹ്‌റു കോളേജിന് മുന്നിലെ പുഴയോരത്താണ് രഘുനാഥ് കണ്ടല്‍വക്കരണം ഉദ്ഘാടനം ചെയ്തത്. അച്ഛന്റെ പാതയില്‍ കണ്ടല്‍വല്‍ക്കരണത്തിന് ഇനിയും കൂടുതല്‍ കാതങ്ങള്‍ താണ്ടാനുണ്ടെന്നും രഘുനാഥ് ഓര്‍മിപ്പിച്ചു.
ത്വത്തമസി യോഗ പരിശീലകന്‍ അശോക് രാജ് വെള്ളിക്കോത്ത്, നെഹ്‌റു കേളേജ് എന്‍.സി.സി ഓഫിസര്‍ ലെഫ്‌നന്റ് നന്ദകുമാര്‍ കോറോത്ത്, ശാസ്ത്ര ജില്ലാ സമിതി സെക്രട്ടറി ഡോ.ടി.എം സു രേന്ദ്രനാഥ്, ശങ്കു കെ കാഞ്ഞങ്ങാട് എന്നിവരും കണ്ടല്‍വല്‍ക്കരണത്തില്‍ പങ്കാളിയായി.ആയിരത്തോളം ചെടികളാണ് പുഴയോരത്ത് നട്ട് പിടിപ്പിച്ചിരിക്കുന്നത്.

KCN

more recommended stories