പോപ് ഗായകന്‍ പ്രിന്‍സ് അന്തരിച്ചു

city bag (3)പ്രസിദ്ധ പോപ് ഗായകന്‍ പ്രിന്‍സ് അന്തരിച്ചു. മിന്നസോട്ടയിലുള്ള സ്വന്തം വീട്ടിലായിരുന്നു അന്ത്യമെന്ന് അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു, 57 കാരനായ ഗായകന്റെ മരണത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല. മിനിസോട്ടയിലെ പെയ്‌സലെ പാര്‍ക്ക് എസ്റ്റേറ്റിലുള്ള വസതിയിലെ ലിഫ്റ്റിനുള്ളില്‍ പ്രിന്‍സിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

1984ല്‍ പുറത്തിറങ്ങിയ പര്‍പ്പിള്‍ റെയിന്‍ എന്ന ആള്‍ബമാണ് പ്രിന്‍സിനെ ശ്രദ്ധേയനാക്കിയത്. ലെറ്റസ് ഗോ ക്രേസി, വെന്‍ ഡോവ്‌സ് ക്രൈ തുടങ്ങിയ ഹിറ്റ് ഗാനങ്ങളടങ്ങിയ ആള്‍ബത്തിന്റെ 13 മില്യണ്‍ പതിപ്പുകള്‍ വിറ്റഴിഞ്ഞതായാണ് കണക്ക്. ഈ നൂറ്റാണ്ടിലെ ഏറ്റവും വിപണന മൂല്യമുള്ള ആള്‍ബമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. എണ്‍പതുകളില്‍ പോപ് മ്യൂസിക്കിന് താളം നല്‍കിയ പാട്ടുകാരനായാണ് പ്രിന്‍സ് വിലയിരുത്തപ്പെടുന്നത്.

 

KCN

more recommended stories