അരുണാചലിലെ തവാങ്ങിൽ മണ്ണിടിച്ചിൽ 15 മരണം

arunachalതവാങ്: അരുണാചല്‍ പ്രദേശിലെ തവാങ്ങിലുണ്ടായ മണ്ണിടിച്ചിലില്‍ 15 മരണം. തവാങ് ജില്ലയിലെ ഫംല ഗ്രാമത്തില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഫൈവ് സ്റ്റാര്‍ ഹോട്ടലിന്റെ കെട്ടിട നിര്‍മാണത്തിനെത്തിയ അന്യ സംസ്ഥാന തൊഴിലാളികളാണ് അപകടത്തില്‍പെട്ടത്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. തവാങ്ങിലെ മറ്റുപ്രദേശങ്ങളിലും മണ്ണിടിച്ചിലുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. പ്രദേശത്ത് വൈദ്യുതി ബന്ധം തകരാറിലായി. മുഖ്യമന്ത്രി കാലിഖോ പുല്‍ ഡെപ്യൂട്ടി കമീഷണറോട് സംഭവത്തെ കുറിച്ച് വിശദ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

 

KCN

more recommended stories