ജില്ലയിലെ ആദ്യ നോമിനേഷന്‍ സമര്‍പിച്ചത് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി അഡ്വ. സി എച്ച് കുഞ്ഞമ്പു

ch kunjambuകാസര്‍കോട്:  ജില്ലയിലെ ആദ്യ നോമിനേഷന്‍ സമര്‍പിച്ചത് മഞ്ചേശ്വരം മണ്ഡലത്തില്‍നിന്നും മത്സരിക്കുന്ന എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി അഡ്വ. സി എച്ച് കുഞ്ഞമ്പു. മഞ്ചേശ്വരം മണ്ഡലത്തിന്റെ വരണാധികാരിയായ ഡെപ്യൂട്ടി കളക്ടര്‍ സി ജയന്‍ മുമ്പാകെയാണ് സി എച്ച് കുഞ്ഞമ്പു പത്രിക സമര്‍പിച്ചത്. വെള്ളിയാഴ്ച രാവിലെ 10 മണിയോടെ സി പി എം ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നും പ്രകടനമായാണ് സി എച്ച് കുഞ്ഞമ്പു പത്രിക സമര്‍പിക്കാന്‍ എത്തിയത്.

കെ ആര്‍ ജയാനന്ദയാണ് ഡെമ്മിയായി പത്രിക നല്‍കിയത്. സി പി എം ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രന്‍, എല്‍ ഡി എഫ് ജില്ലാ കണ്‍വീനര്‍ പി രാഘവന്‍, ജില്ലാ പഞ്ചായത്ത് അംഗം വി പി പി മുസ്തഫ, സി പി എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, കെ കുഞ്ഞിരാമന്‍ എം എല്‍ എ, ബി വി രാജന്‍, കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍, സുരേഷ് പുതിയടത്ത്, എം അനന്തന്‍നമ്പ്യാര്‍, എ അബൂബക്കര്‍, പി ജനാര്‍ദനന്‍, പി രഘുദേവന്‍, അബ്ദുര്‍ റസാഖ് ചിപ്പാര്‍, അഡ്വ. സി വി ദാമോദരന്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, അസീസ് കടപ്പുറം, പി ബി അഹ്മദ് തുടങ്ങിയവരും പത്രിക സമര്‍പണത്തിന് സി എച്ച് കുഞ്ഞമ്പുവിനോടൊപ്പം എത്തിയിരുന്നു.

KCN

more recommended stories