മുംബൈയ്ക്കെതിരെ ഡൽഹിക്ക് 10 റൺസ് ജയം; സഞ്ജു സാംസൺ കളിയിലെ കേമൻ

mumbaiന്യൂ‍ഡൽഹി∙ നിലവിലെ ചാംപ്യൻമാരായ മുംബൈ ഇന്ത്യൻസിനെതിരെ ഡൽഹി ഡെയർ‍ഡെവിൾസിന് തകർപ്പൻ വിജയം. അവസാന പന്തുവരെ ആവേശം നിറഞ്ഞുനിന്ന മൽസരത്തിൽ ഡൽഹിയുടെ വിജയം 10 റൺസിന്. ഓപ്പണറായിറങ്ങി അവസാന ഓവർവരെ വിജയത്തിനായി പൊരുതിയ മുംബൈ ക്യാപ്റ്റൻ രോഹിത് ശർമയുടെ അർധസെഞ്ചുറി പാഴായി. 20-ാം ഓവറിൽ ഹാർദിക് പാണ്ഡ്യയുമായി കൂട്ടിയിടിച്ച് വീണ് രോഹിത് ശർമ റണ്ണൗട്ടായതാണ് മൽസരത്തിലെ വഴിത്തിരിവായത്. അർധസെഞ്ചുറിയുമായി ഡൽഹി ഇന്നിങ്സിന് കരുത്തേകിയ മലയാളി താരം സഞ്ജു സാംസണാണ് കളിയിലെ കേമൻ. സീസണിൽ ഡൽഹിയുടെ മൂന്നാം വിജയമാണിത്. മുംബൈയുടെ നാലാം തോൽവിയും.

സ്കോർ: ഡൽഹി ഡെയർ ഡെവിൾസ് – 20 ഓവറിൽ നാലിന് 164. മുംബൈ ഇന്ത്യൻസ് – 20 ഓവറിൽ ആറിന് 154

KCN

more recommended stories