തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകന്‍ സന്ദര്‍ശനം നടത്തി

voteകാസര്‍കോട്:  നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ മണ്ഡലങ്ങളുടെ ചുമതലയുള്ള നിരീക്ഷകന്‍ ജില്ലയില്‍ സന്ദര്‍ശനം നടത്തി. അസം സ്വദേശി ഇന്ത്യന്‍ റവന്യൂ സര്‍വ്വീസിലെ ഉദ്യോഗസ്ഥന്‍ പനജി കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ ബഞ്ജുല്‍ ബര്‍ത്താക്കൂര്‍ ആണ് ജില്ലയില്‍ സന്ദര്‍ശനം നടത്തിയത്. കളക്ടറേറ്റിലെ എക്‌സ്‌പെന്‍ഡിച്ചര്‍ ആന്റ് മോണിറ്ററിങ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച ശേഷം കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ മൂന്ന് മണ്ഡലങ്ങളിലേയുംചെലവ് നിരീക്ഷണ സംവിധാനത്തിലെ ഉദ്യോഗസ്ഥരുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച ചെലവ് നിരീക്ഷകന്‍ ബഞ്ജുല്‍ ബര്‍ത്താക്കൂര്‍ ആശയ വിനിമയം നടത്തി. പത്ര മാധ്യമങ്ങളിലെ പെയ്ഡ് ന്യൂസുകളെ കൂടാതെ സാമൂഹ്യ മാധ്യമങ്ങളില്‍ വരുന്ന പരസ്യ പ്രചരണങ്ങള്‍ നീരീക്ഷണ വിധേയമാക്കണമെന്ന് നിരീക്ഷകന്‍ പറഞ്ഞു. തുടര്‍ന്ന് കളക്ടറേറ്റിലെ മീഡിയ സര്‍ട്ടിഫിക്കേ.ന്‍ ആന്റ് മോണിറ്ററിങ് സെല്‍ അദ്ദേഹം സന്ദര്‍ശിച്ചു. ജീവനക്കാരുമായി അദ്ദേഹം സംവദിച്ചു. ചെലവ് നിരീക്ഷണ നോഡല്‍ ഓഫീസറായ ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ പി രാജ്‌മോഹന്‍, എം സി എംസി അംഗമായ ജില്ലാ ലോ ഓഫീസര്‍ എം സീതാരാമ, ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസിസ്റ്റന്റ് എഡിറ്റര്‍ എം. മധുസൂദനന്‍ മഞ്ചേശ്വരം അസിസ്റ്റന്റ് എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വ്വര്‍ കെ.ആര്‍ നിത്യാനന്ദ, കാസര്‍കോട് അസിസ്റ്റന്റ് എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വ്വര്‍ ടി.ഇ ജനാര്‍ദനന്‍, ഉദുമ അസിസ്റ്റന്റ് എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വ്വര്‍ പി.വി ഗോപാലന്‍, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ രതീഷ് എം സി എം സി സെന്ററിലെ തിരുമലേശ്വര, കെ ജെ ബെന്നി തുടങ്ങിയവര്‍ സംബന്ധിച്ചു.

 

KCN