എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

red tagതിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. രാവിലെ 11 മണിക്ക് ഡിപിഐ വി.എസ് സെന്തിളാണ് പ്രഖ്യാപനം നടത്തിയത്. വിജയശതമാനം മുന്‍ വര്‍ഷത്തെക്കാള്‍ കുറവണ്. 96.5 ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷം 98.57 ശതമാനമായിരുന്നു വിജയം. ഇത്തവണ മോഡറേഷന്‍ നല്‍കേണ്ടെന്ന് ഇന്നലെ ചേര്‍ന്ന പരീക്ഷാ ബോര്‍ഡ് തീരുമാനിച്ചിരുന്നു.

നാല് ലക്ഷത്തി എഴുപത്തി നാലായിരം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. 22879 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ പ്ലസ്സ്. 1207 സ്‌കൂളുകള്‍ക്ക് 100 ശതമാനം വിജയം. വിജയ ശതമാനം കൂടിയ ജില്ല പത്തനം തിട്ട, കുറഞ്ഞത് വയനാട്

ഐടിഎസ് എന്ന് ടൈപ്പ് ചെയ്ത് സ്‌പേസിട്ട ശേഷം രജിസ്റ്റര്‍ നമ്പറും ചേര്‍ത്ത് 9645221221 എന്ന നമ്പറിലേക്ക് എസ്എംഎസ് ചെയ്താല്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും. results.itschool.gov.in എന്ന വെബ്‌സൈറ്റ് വഴിയും റജിസ്റ്റര്‍ ചെയ്യാം. ഒരു ലക്ഷത്തോളം പേരാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍ കോള്‍ സെന്റര്‍ നമ്പറായ 155 300 യിലൂടെയും ഫലം അറിയാം.

 

KCN

more recommended stories