മഞ്ചേശ്വരത്ത് 6 ലക്ഷം കുഴൽ പണം പിടിച്ചു

manjeswarമഞ്ചേശ്വരം: കർണാടകയിൽ നിന്നും കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച ആറു ലക്ഷം രൂപ കുഴൽ പണം പൊലീസ് പിടിച്ചു.സംഭവവുമായി ബന്ധപെട്ടു ഒരാളെ അറസ്റ്റ് ചെയ്തു.

മംഗളൂരു ബജ്‌പേ സ്വദേശി മുഹമ്മദ് ഇസ്മായിൽ (60) ആണ് അറസ്റ്റിലായത്.ഇയാളിൽ നിന്നും പിടിച്ചെടുത്ത പണം സർക്കാരിലേക്ക് കണ്ടു കെട്ടി.

ബുധനാഴ്ച്ച രാവിലെ പതിനൊന്നു മണിയോടെയാണ് കർണാടക ആർ.ടി.സി ബസിൽ കടത്താൻ ശ്രമിച്ച കുഴൽ പണം പിടിച്ചത്.തെരെഞ്ഞെടുപ്പ് പരിശോധനയുടെ ഭാഗമായി മഞ്ചേശ്വരം സ്‌റ്റസ്റ്റ ടിക് സെർവാലൻസ് ടീം (എസ്. എസ്. ടി ) ഓഫിസർ ആയ മഞ്ചേശ്വരം എ.എസ്. ഐ ബാബു.കെ യുടെ നേത്രത്വത്തിലാണ് പണം പിടിച്ചത്.

രണ്ടാഴ്ച്ച മുമ്പ് ഇതേ സംഘത്തിൽ നിന്നും നാലര ലക്ഷം രൂപ പൊലീസ് പിടിച്ചിരുന്നു.

KCN

more recommended stories