കാര്‍ഷിക വികസന ബാങ്ക് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

newsiconകാസര്‍കോട്:  കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കത്തിനെത്തുടര്‍ന്ന് കാര്‍ഷിക വികസന ബാങ്ക് റിക്കവറി ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. കാസര്‍കോട് കാര്‍ഷിക വികസന ബാങ്കിലെ റിക്കവറി ഓഫിസര്‍ നാരായണിക്കുട്ടിയെയാണ് ബാങ്കിലെ രഹസ്യം ചോര്‍ത്തിക്കൊടുത്തുവെന്ന് ആരോപിച്ച് സസ്‌പെന്‍ഡ് ചെയ്തത്. ജനുവരി 11ന് നടന്ന ഭരണസമിതി തിരഞ്ഞെടുപ്പില്‍ നാരായണിക്കുട്ടിയുടെ സഹോദരന്‍ ഡിസിസി നിര്‍വാഹകസമിതി അംഗവും മുളിയാര്‍ സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റുമായ എം.സി. പ്രഭാകരന്റെ നേതൃത്വത്തിലുള്ള  ഒരു സംഘം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിലവിലുള്ള ഭരണസമിതിക്കെതിരായി പ്രവര്‍ത്തിച്ചിരുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും മറ്റുമായി ബാങ്കിലെ രഹസ്യങ്ങള്‍ പ്രഭാകരനും സംഘത്തിനും  ചോര്‍ത്തിക്കൊടുത്തുവെന്നായിരുന്നു നാരായണിക്കുട്ടിക്കെതിരെയുള്ള ആരോപണം.

KCN

more recommended stories