തീച്ചൂട് കുറയും; ചൊവ്വ മുതൽ മഴയ്ക്കു സാധ്യത; കാലവർഷം വൈകിയേക്കും

rain ഉഷ്ണതരംഗ ഭീഷണിയുടെ തീപ്പന്തലിൽ വെന്തുരുകുന്ന കേരളത്തിന് ആശ്വാസമായി മേയ് മൂന്നു മുതൽ കേരളത്തിന്റെ തെക്കൻ ജില്ലകളിൽ വേനൽമഴയെത്താൻ സാധ്യത തെളിയുന്നു. മാലദ്വീപിനും ശ്രീലങ്കയ്ക്കുമിടയിൽ രൂപപ്പെടുന്ന ന്യൂനമർദ്ദച്ചുഴിയുടെ ഫലമായാണ് ഈ ആശ്വാസമഴ. വടക്കൻ കേരളത്തിലേക്കും കർണാടകത്തിലേക്കും തുടർന്നു തമിഴ്നാടിന്റെ ചില ഭാഗങ്ങളിലേക്കും ഈ മഴ വ്യാപിക്കുമെന്നാണ് ഇപ്പോഴത്തെ നിഗമനമെന്ന് ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രം ഉൾപ്പെടെ വിവിധ നിരീക്ഷക ഏജൻസികളുടെ പ്രവചനങ്ങളിൽ പറയുന്നു. യുഎസ് കാലാവസ്ഥാ ഏജൻസിയുടെ ആഗോള പ്രവചനമനുസരിച്ച് കേരളത്തിന്റെ പല ഭാഗങ്ങളിലും മേയ് മൂന്നു മുതൽ ഏതാനും ദിവസത്തേക്ക് മഴ ലഭിക്കുമെന്നും ഇതോടെ ഉഷ്ണതരംഗത്തിന് (ഹീറ്റ് വേവ്) ശമനമുണ്ടാകുമെന്നുമാണ് നിഗമനം. സംസ്ഥാനത്ത് സാധാരണ ഗതിയിൽ ഏപ്രിൽ 21 മുതലാണ് വേനൽമഴ ശക്തമാകുന്നത്. എന്നാൽ ഈ വർഷത്തെ രാക്ഷസസമാനമായ എൽനിനോ പ്രതിഭാസം ലോകത്തിന്റെ കാലാവസ്ഥാ രീതികളെത്തന്നെ തകിടം മറിച്ച കൂട്ടത്തിൽ കൊച്ചു കേരളത്തിന്റെ വേനൽമഴയുടെ താളവും തെറ്റി. സംസ്ഥാനത്ത് ജനുവരി ഒന്നുമുതൽ ഏപ്രിൽ 27 വരെയുള്ള കാലയളവിൽ 57 ശതമാനം മഴയുടെ കുറവാണുള്ളത്.

KCN

more recommended stories