കടുത്ത വേനൽ: തുറക്കരുതെന്ന നിര്‍ദേശം ലംഘിച്ച സ്കൂളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു

currentതിരുവനന്തപുരം∙ കടുത്ത വേനലില്‍ അധ്യയനം പാടില്ലെന്ന നിര്‍ദേശം ലംഘിച്ച സ്കൂളിനെതിരെ തിരുവനന്തപുരം ജില്ലാ കലക്ടറുടെ നടപടി. കൊടുംചൂടില്‍ ക്ലാസ് നടത്തിയ ചിറയന്‍കീഴ് ‌ഗോകുലം സ്കൂളിലെ വൈദ്യുതി ബന്ധം കലക്ടര്‍ ബിജു പ്രഭാകർ ഇടപെട്ട് വിച്ഛേദിച്ചു. ജില്ലയില്‍ മെയ് 20 വരെ അധ്യയനം പാടില്ലെന്നായിരുന്നു നിര്‍ദേശം.അതേസമയം വേനല്‍ കടുത്തതോടെ കോട്ടയം, കൊല്ലം, ഇടുക്കി കലക്ടര്‍മാരും സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. വരുന്ന വ്യാഴാഴ്ച വരെയാണ് കോട്ടയം ജില്ലയിലെ സ്കൂളുകള്‍ക്ക് അവധി. കൊല്ലം ജില്ലയിലെ സ്കൂളുകള്‍ക്ക് മേയ് 20വരെയാണ് അവധി.സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകള്‍ക്കും അവധിയായിരിക്കുമെന്ന് കൊല്ലം കലക്ടര്‍ അറിയിച്ചു. മേയ് ഒന്‍പതുവരെയാണ് ഇടുക്കിയിലെ പ്രഫഷനല്‍ കോളജുകള്‍ ഒഴികെയുള്ള സ്കൂളുകള്‍ക്ക് അവധി.

KCN

more recommended stories