കൊലക്കേസ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത് നൗഷാദിന്റെ സമയോചിതമായ ഇടപെല്‍

city bag (3) copyമധ്യവയസ്‌കയെ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചുവരുന്നതിനിടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട പ്രതിയെ പിടികൂടാന്‍ സഹായിച്ചത് കാസര്‍കോട് എം.ജി റോഡില്‍ ഫ്‌ലവര്‍ സോണ്‍ മൊബൈല്‍ ഷോപ്പ് നടത്തുന്ന തളങ്കര ഖാസി ലൈന്‍ സ്വദേശി നൗഷാദിന്റെ സമയോചിതമായ ഇടപെലാണ്. തന്റെ മുമ്പില്‍ നില്‍ക്കുന്നത് വര്‍ഷങ്ങള്‍ക്ക് മുമ്പ് മഞ്ചേരിയിലെ വീട്ടമ്മയായ ഫാത്തിമ (50) കൊലപ്പെടുത്തിയ കേസില്‍ ജയില്‍ ചാടിയ പ്രതിയാണെന്ന് നൗഷാദ് അറിഞ്ഞിരുന്നില്ല. നൗഷാദിന്റെ കടയിലെത്തിയ ഇയാള്‍ കൈയിലുള്ള സെക്കന്റ് ഹാന്റ് മൊബൈല്‍ ഫോണ്‍ കാണിച്ചു. ഇത് വില്‍ക്കാനാണ്.. എത്ര വില കിട്ടും? മൊബൈല്‍ ഫോണ്‍ വാങ്ങിയ നൗഷാദ് അത് തിരിച്ചും മറിച്ചും നോക്കി വില പറഞ്ഞു. കുറച്ച് വില കൂട്ടി താ… പണത്തിന് അത്യാവശ്യമുണ്ട് അയാള്‍ പറഞ്ഞു. നൗഷാദ് ഐ.ടി പ്രൂഫ് വേണമെന്ന് പറഞ്ഞതോടെ വന്നയാള്‍ പരുങ്ങി. പിന്നെ ഐ.ഡി കാര്‍ഡെന്ന് തോന്നിക്കുന്ന കാര്‍ഡ് കൊടുത്തു. ഇയാളുടെ സ്വഭാവത്തില്‍ സംശയം തോന്നിയ നൗഷാദ് ഉടന്‍ തന്നെ സുഹൃത്തക്കളെയും പോലീസിനെയും രഹസ്യമായി വിവരമറിയിച്ചു. പോലീസ് ഉടനെത്തുകയും ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും ചെയ്തതോടെയാണ് ഇയാള്‍ കൊലക്കേസ് പ്രതിയാണെന്ന് തിരിച്ചറിയുന്നത്. നൗഷാദിന്റെ സമയോചിതമായ ഇടപെടല്‍ മൂലം ഒരു കൊലക്കേസ് പ്രതിയെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞു. സംഭവം പുറത്തറിഞ്ഞതോടെ നൗഷാദിന് നാട്ടുകാരുടെയും സി.ഐ അടക്കമുള്ള പോലീസുദ്യോഗസ്ഥരുടെയും അഭിനന്ദന പ്രവാഹമാണ്.

 

KCN

more recommended stories