മദ്യ വ്യവസായി വിജയ് മല്യ രാജ്യസഭാ എംപി സ്ഥാനം രാജിവച്ചു

vijay malyaന്യൂഡൽഹി ∙ മദ്യ വ്യവസായി വിജയ് മല്യ രാജ്യസഭാ എംപി സ്ഥാനം രാജിവച്ചു. രാജ്യസഭാ സദാചാര സമിതിക്കാണ് രാജിക്കത്ത് സമർപ്പിച്ചത്. ഇന്ത്യൻ ബാങ്കുകളിൽ നിന്നു കിങ്ഫിഷർ എയർലൈൻസിന്റെ പേരിൽ 9,400 കോടി രൂപയുടെ വായ്പയെടുത്ത ശേഷം ബ്രിട്ടനിലേക്ക് മുങ്ങിയ മല്യയ്ക്കെതിരെ മുംബൈ കോടതി ജാമ്യമില്ലാ അറസ്റ്റു വാറന്റ് പുറപ്പെടുവിച്ചിരുന്നു. മല്യയുടെ പാസ്പോർട്ടും കഴിഞ്ഞദിവസം റദ്ദാക്കിയിരുന്നു. മല്യയെ രാജ്യസഭയിൽ നിന്നു പുറത്താക്കാൻ കോൺഗ്രസ് നേതാവ് കരൺ സിങ് അധ്യക്ഷനായുള്ള രാജ്യസഭാ സദാചാര സമിതി ശുപാർശ ചെയ്തിരുന്നു. എന്നാൽ തന്റെ ഭാഗം വിശദീകരിക്കാൻ മല്യയ്ക്കു സമിതി ഒരാഴ്ചത്തെ സാവകാശവും നൽകി. ഈ വർഷം മാർച്ച് രണ്ടിനാണ് മല്യ ലണ്ടനിലേക്ക് മുങ്ങിയത്. മല്യയെ തിരികെ ഇന്ത്യയിലെത്തിക്കാൻ ഇന്ത്യൻ സർക്കാർ ബ്രിട്ടനോട് ആവശ്യപ്പെട്ടിരുന്നു.

KCN

more recommended stories