സി.ഒ.എ സംസ്ഥാന പ്രസിഡന്റ്‌ നാസര്‍ ഹസന്‍ അന്‍വര്‍ അന്തരിച്ചു

anvar

കാസര്‍കോട്: സി.ഒ.എ സംസ്ഥാന പ്രസിഡണ്ട് നാസര്‍ ഹസ്സന്‍ അന്‍വര്‍(55) അന്തരിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക്
12.15 മണിയോടെ മംഗലാപുരത്തെ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഒരാഴ്ചയോളമായി ചികിത്സയിലായിരുന്നു. കെ.സി.എന്‍ ചാനല്‍ മാനേജിംഗ് ഡയറക്ടര്‍, കെ.സി.സി.എല്‍ എം., സി.സി.എന്‍ ചെയര്‍മാന്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചുവരികയായിരുന്നു. കേബിള്‍ ടിവി വ്യസയായത്തെ കരുത്തുറ്റതാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച അന്‍വര്‍ അനുകരണീയമായ നേതൃപാടവത്തിന്റെ ഉടമായയിരുന്നു. സ്‌കൈ വേവ്‌സ് എന്ന പേരില്‍ ജില്ലയിലെ കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരെ ഏകോപിപ്പിക്കുകയും ഉദുമ കേന്ദ്രീകരിച്ച് സി.സി.എന്‍ നെറ്റ് വര്‍ക്ക് കേന്ദ്രം ആരംഭിക്കുകയും ചെയ്തു. പിന്നീട് സംസ്ഥാന തലത്തില്‍ കേബിള്‍ ടിവി ഓപ്പറ്റേര്‍മാരെ ഒന്നിപ്പിക്കുന്നതിനായി തൃശൂര്‍ ആസ്ഥനമായി കെ.സി.സി.എല്‍ എന്ന കമ്പനി രൂപീകരിക്കുകയും കേരള വിഷന്‍ എന്ന ടെലിവിഷന്‍ ശ്രംഖല തുടങ്ങുകയും ചെയ്തു.കേബിള്‍ ടിവി സമ്പൂര്‍ണ്ണ ഡിജിറ്റലൈസേഷന്‍ കൊണ്ടുവരുന്നതിലും അന്‍വര്‍ ഏറെ പരിശ്രമിച്ചു. കേബിള്‍ മേഖലയെ വന്‍കിട കുത്തകകള്‍ കയ്യടക്കാന്‍ ശ്രമിച്ചനേരത്ത് അതിനെ ചെറുക്കാനുള്ള പ്രക്ഷോഭങ്ങള്‍ക്ക് നായകത്വം വഹിച്ചതും വരിസംഖ്യ കുത്തനെ വര്‍ദ്ധിപ്പിച്ച ഏഷ്യാനേറ്റ് പേചാനലുകളുടെ തന്ത്രങ്ങളെ ചെറുത്തുതോല്‍പ്പിച്ചതുമെല്ലാം അന്‍വറിന്റെ നേതൃത്വത്തിലായിരുന്നു. മതസാഹോദര്യം വളര്‍ത്തി കാസര്‍കോട്ടുകാര്‍ക്കിടയില്‍ സാംസ്‌ക്കാരിക തനിമ പകരാന്‍ രൂപീകൃതമായ സ്‌കിന്നേര്‍സ് കൂട്ടായ്മയുടെ സ്ഥാപകരില്‍ ഒരാളിയുരുന്നു. കാസര്‍കോട് ഗവ.കോളജ് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിക്കുന്ന ഏറെ ശ്രദ്ധേയമായ ഒരുവട്ടം കൂടി എന്ന പരിപാടിയുടെ സജീവസന്നാധിമായിരുന്ന അന്‍വര്‍ കലാസാംസ്‌ക്കാരിക രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്നു. സൗമ്യമായ പെരുമാറ്റവും കരുത്തുറ്റ നേതൃപാഠവും കൊണ്ട് ഏവരുടെയും സ്‌നേഹവും ആദരവും പിടിച്ചു പറ്റിയ അദ്ദേഹം വലിയ ബന്ധങ്ങളുടെ ഉടമകൂടിയായിരുന്നു. തുടര്‍ച്ചയായ രണ്ടാം തവണയും കേബിള്‍ ടിവി ഓപ്പറേറ്റേര്‍സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ടായി ഐക്യകണ്‌ഠേന തെരഞ്ഞെടുക്കപ്പെട്ടത് അദ്ദേഹത്തിന് ലഭിക്കുന്ന സ്വീകാര്യതയുടെ തെളിവായിരുന്നു. ഭാര്യ ആയിഷ എന്ന ആശ. വിദ്യാര്‍ത്ഥികളായ അഷൂര്‍, അസര്‍ മക്കളാണ്. സഹോദരങ്ങള്‍: നസീറ, ഉമ്മാലിമ്മ, തന്‍സീര്‍. കര്‍ണാടക പോലീസ് സര്‍വീസില്‍ നിന്ന് കമ്മീഷണറായി വിരമിച്ച രാഷ്ട്രപതി അവാര്‍ഡ് ജേതാവ് ഇഖ്ബാല്‍ അമ്മാവനാണ്.

 

 

 

 

 

KCN

more recommended stories