ഓരോ കുറ്റവാളിയും ഭയപ്പെടുന്നതാവണം ശിക്ഷ നടന്‍ ദിലീപ്

Orange (1)കൊടും കുറ്റവാളികള്‍ എത്രയും പെട്ടെന്നു തന്നെ ശിക്ഷിക്കപ്പെടണമെന്നും അതിന് കാലഹരണപ്പെട്ട നിയമങ്ങള്‍ മാറ്റിയെഴുതണമെന്നും നടന്‍ ദിലീപ്. ഓരോ കുറ്റവാളിയും ഭയപ്പെടുന്നതാവണം ശിക്ഷ. ഇരയോട് വേട്ടക്കാന്‍ കാണിക്കാത്ത മനുഷ്യാവകാശം വേട്ടക്കാരനോട് നിയമവും സമൂഹവും എന്തിന് കാണിക്കണമെന്നും നിയമങ്ങള്‍ കര്‍ക്കശമാകണമന്നും ദിലീപ് അഭിപ്രായപ്പെട്ടു. ജിഷയുടെ മരണവുമായി ബന്ധപ്പെട്ട് കുറിച്ച ഫെയ്‌സ് ബുക്ക് പോസ്റ്റിലാണ് ദിലീപ് ഇക്കാര്യം ആവശ്യപ്പെട്ടത്.

നമ്മുടെ നാട് എങ്ങോട്ടാണ് പോകുന്നത്. ഓരോ ദിനവും പീഡിപ്പിക്കപ്പെടുന്ന പെണ്‍കുട്ടികളുടെ ഭയപ്പെടുത്തുന്ന കഥകളാണ് പുറത്തുവരുന്നത്. ഒരമ്മയുടെ മകന്‍ എന്ന നിലയില്‍, ഒരു പെണ്‍കുട്ടിയുടെ അച്ഛന്‍ എന്ന നിലയില്‍, ഇതെന്നെ ഭയപ്പെടുത്തുകയും അസ്വസ്ഥനാക്കുകയും ചെയ്യുന്നു. ആരെയാണ് നമ്മള്‍ രക്ഷകരായി കാണേണ്ടത്. ഗോവിന്ദച്ചാമിമാര്‍ തിന്നുകൊഴുത്ത് ജയിലുകളില്‍ ഇന്നും ജീവനോടെ ഇരിക്കുന്നതിന് ആരാണ് കാരണക്കാര്‍. നമ്മള്‍ തന്നെ. നമ്മള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യം. നിയമത്തിന്റെ നൂലാമാലകളിലൂടെ കൊടുംകുറ്റവാളികള്‍ പോലും ആയുസ് നീട്ടിക്കൊണ്ടു പോകുന്നു. വീണ്ടും കൊടും ക്രൂരതകള്‍ അരങ്ങേറുന്നു. ഇതിനൊരു മാറ്റം വേണ്ടെ. ദിലീപ് ചോദിക്കുന്നു.

 

KCN

more recommended stories